Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_right13 ലക്ഷത്തിന്‍റെ...

13 ലക്ഷത്തിന്‍റെ മലഞ്ചരക്ക് മോഷ്ടിച്ചതായി പരാതി

text_fields
bookmark_border
theft case
cancel

നീ​ലേ​ശ്വ​രം: വീ​ട് കു​ത്തി​ത്തു​റ​ന്ന് 13 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച പ​രാ​തി​യി​ൽ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് വ​ട​ക​ര കാ​യ​ക്കു​ടി മ​ന​ങ്ങാ​ട്ട്‌​പൊ​യി​ല്‍ ചാ​ത്തു​വി​ന്‍റെ മ​ക​ന്‍ എം.​പി. അ​ശോ​ക​ന്‍റെ പേ​രോ​ല്‍ പൂ​വാ​ലം​കൈ​യി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്നാ​ണ് 13 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശോ​ക​ന്‍റെ ബ​ന്ധു​ക്ക​ളാ​യ വ​ട​ക​ര കാ​യ​ക്കു​ടി മ​ന​ങ്ങോ​ട്ട്‌​പൊ​യി​ല്‍ ന​വീ​ന്‍രാ​ജ്, ന​രി​പ്പ​റ്റ കാ​യ​ക്കു​ടി​യി​ലെ പു​ത്ത​ന്‍പു​ര​യി​ല്‍ സ​ത്യ​ന്‍, ന​രി​പ്പറ്റ​യി​ലെ പി.​പി. ബാ​ബു എ​ന്നി​വ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2021 മാ​ര്‍ച്ചി​ലാ​ണ് സം​ഭ​വം.

പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രും കെ.​എ​ല്‍ 11 -5949 ന​മ്പ​ര്‍ ലോ​റി​യു​മാ​യി വ​ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി 270 കി​ലോ റ​ബ​ര്‍, 12 ക്വി​ന്‍റ​ല്‍ അ​ട​യ്ക്ക, ര​ണ്ട്​​ക്വി​ന്‍റ​ല്‍ കൊ​പ്ര, 11 ക്വി​ന്‍റ​ല്‍ കു​രു​മു​ള​ക് എ​ന്നി​വ​യ​ട​ക്കം 13 ല​ക്ഷം രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്കു​ക​ള്‍ ക​വ​ര്‍ച്ച ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. അ​ശോ​ക​ന്‍ ഹോ​സ്​​ദു​ര്‍ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ന്മേ​ല്‍ കോ​ട​തി നി​ർ​ദേ​ശപ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsgods theft
News Summary - Complaint of theft of goods worth 13 lakhs
Next Story