മത്സ്യവിൽപന സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി പരാതി
text_fieldsനീലേശ്വരം: മത്സ്യം കൂട്ടകളിലാക്കി നാട് മുഴുവൻ കാൽനടയായി വിൽപ്പന നടത്തുന്ന സ്ത്രീ തൊഴിലാളികളെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നതായി പരാതി.
കോവിഡ് വ്യാപനത്തിെൻറ മറവിൽ തൈക്കടപ്പുറം ഹാർബറിൽ അകത്ത് കടന്ന് സ്തികൾക്ക് മത്സ്യം വാങ്ങുന്നതിന് ഇപ്പോൾ വിലക്കേർപെടുത്തിയിട്ടുണ്ട്. ഇവർക്കുള്ള മത്സ്യം മൊത്ത കച്ചവടക്കാർ ഇരട്ടി വിലക്ക് നൽകുന്നതാണ് സ്ത്രീ തൊഴിലാളികളുടെ പരാതി.
ഹാർബറിൽ അകത്ത് കടക്കാൻ മത്സ്യ ഏജൻറ് മാർക്ക് അനുവാദം നൽകിയതാണ് സ്ത്രീകളുടെ എതിർപ്പിന് കാരണമായത്.
ഇങ്ങനെ മൊത്ത കച്ചവടക്കാർ കടലിൽനിന്ന് വരുന ഫൈബർ വള്ളങ്ങളിലുള്ള മത്സ്യം മൊത്തമായി വാങ്ങുകയാണ്. ഇക്കൂട്ടർ അവർ നിശ്ചയിച്ച സ്ഥലങ്ങളിൽ മത്സ്യം എത്തിച്ച് സ്ത്രീ തൊഴിലാളികൾ ഉയർന്ന വിലക്ക് നൽകുന്നതാണ് പരാതിക്ക് കാരണമായത്.
ഹാർബറിനകത്ത് പ്രവേശിപ്പിക്കണമെന്നാവശ്യപെട്ട് കഴിഞ്ഞ ദിവസം സ്ത്രീ തൊഴിലാളികൾ തൈക്കടപ്പുറം റോഡ് ഉപരോധിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തിന് ഒരു തീരുമാനമായില്ല.
എല്ലാവരെയും ഹാർബറിനകത്ത് പ്രവേശിപ്പിക്കുന്നതിന് പകരം ക്യൂ സമ്പ്രദായം അല്ലെങ്കിൽ ടോക്കൺ രീതിയിൽ മത്സ്യം ഹാർബറിനകത്ത് ചെന്ന് വാങ്ങാനുള്ള തീരുമാനം ബന്ധപെട്ടവർ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.