ദിലീപും കാവ്യാമാധവനും നീലേശ്വരത്ത് ക്ഷേത്രദര്‍ശനം നടത്തി
text_fieldsദിലീപും കാവ്യയും മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിൽ എത്തിയപ്പോൾ
നീലേശ്വരം: സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും നീലേശ്വരത്തെത്തി ക്ഷേത്ര ദർശനം നടത്തി.
തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലും മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിലുമാണ് ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
കാവ്യയുടെ കുടുംബങ്ങൾ മുഴുവൻ താമസിക്കുന്നത് നീലേശ്വരത്താണ്. രണ്ട് ക്ഷേത്രങ്ങളിലും ഇരുവരും എത്തി നേർച്ച ചെയ്യാനുള്ള രസീത് മുറിച്ച് ക്ഷേത്രനടയിൽ എത്തിച്ച് പ്രാർഥിച്ചു. തുടർന്ന് നേർച്ച ദ്രവ്യങ്ങൾ വാങ്ങി ക്ഷേത്ര പ്രദക്ഷിണം നടത്തി.
കാവ്യാമാധവെൻറയും ദിലീപിെൻറയും വിവാഹശേഷം കാവ്യയുടെ ജന്മസ്ഥലമായ നീലേശ്വരത്ത് എത്തുന്നത് ആദ്യമായാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജി റദ്ദാക്കിയതിനു പിന്നാലെയാണ് കാവ്യയോടൊപ്പം വഴിപാട് നടത്തിയത്. ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണം നടത്തിയാണ് താരദമ്പതികള്‍ ക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.