ദേശീയപാത കരുവാച്ചേരി അപകടവളവിലെ ദിശാബോർഡ് കാടുമൂടി
text_fieldsനീലേശ്വരം കരുവാച്ചേരി വളവ് കാടുമൂടിയനിലയിൽ
നീലേശ്വരം: ദിവസവും വാഹനാപകടം നടക്കുന്ന ദേശീയപാത നീലേശ്വരം കരുവാച്ചേരി വളവിൽ സ്ഥാപിച്ച ദിശാബോര്‍ഡ് കാടു മൂടി. ഒരു മാസത്തിൽ രണ്ടു ലോറിയെങ്കിലും കരുവാച്ചേരി വളവിൽ നിയന്ത്രണം വിട്ടു മറിയാറുണ്ട്.
അപകടകരമായ വളവിൽ കാടുമൂടിയതിനാൽ രണ്ട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ പറ്റുന്നില്ല. ഇങ്ങനെയാണ് അപകടം സംഭവിക്കുന്നത്.
ഇടക്കിടക്ക് നടക്കുന്ന അപകടങ്ങളിൽ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രികളിൽ എത്തിക്കുന്നതും പതിവ് കാഴ്ചയാണ്.
വളർന്ന കാടുകൾ വെട്ടിമാറ്റിയാൽ മാത്രമേ അപകടങ്ങൾ പതിവാകുന്നത് ഒഴിവാക്കാൻ പറ്റുള്ളൂ. പുതിയ ദിശാ ബോർഡ് സ്ഥാപിക്കാൻ തയാറാകണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.