വെൽഡൺ ചെറുവത്തൂർ
text_fieldsനീലേശ്വരം: ജില്ല സ്കൂൾ കായികമേളയിൽ ചെറുവത്തൂർ ഉപജില്ല ചാമ്പ്യന്മാരായി. 179 പോയന്റാണ് നേട്ടം. 22 സ്വർണവും 18 വെള്ളിയും 15 വെങ്കലവും ലഭിച്ചു. 174 പോയൻറുമായി ചിറ്റാരിക്കാൽ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 24 സ്വർണം, 13 വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം.
ഹോസ്ദുർഗ് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. 128 പോയൻറാണ് നേടിയത്. 12 സ്വർണവും 17 വെള്ളിയും അഞ്ച് വെങ്കലവും നേടി. ആറ് സ്വർണം, 16 വെള്ളി, 20 വെങ്കലവുമായി 96 പോയന്റാണ് കാസർകോട് ഉപജില്ല നേടിയത്. കുമ്പള ഉപജില്ല 87 പോയന്റ് നേടി. എട്ട് സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും ലഭിച്ചു. േക്കൽ ഉപജില്ലക്ക് 70 പോയന്റാണുള്ളത്. 10 സ്വർണം, നാല് വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് മെഡൽ കണക്ക്.
മഞ്ചേശ്വരം ഉപജില്ലക്ക് 38 പോയൻറുണ്ട്. നാല് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലവും ലഭിച്ചു. സ്കൂൾതലത്തിൽ സെൻറ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ പാലാവയലാണ് ഒന്നാം സ്ഥാനം നേടിയത്. ചിറ്റാരിക്കാൽ ഉപജില്ലയിൽപെട്ട സ്കൂളാണിത്. 11 സ്വർണം, നാല് വെള്ളി, നാല് വെങ്കലം ലഭിച്ചു. 71പോയന്റാണ് പാലാ വയൽ സെന്റ് ജോൺസ് സ്കൂളിന് ലഭിച്ചത്.
ചെറുവത്തൂർ ഉപജില്ലയിൽപെട്ട ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് സ്കൂൾതലത്തിൽ രണ്ടാംസ്ഥാനം. 61 പോയൻറ് ലഭിച്ചു. ഏഴ് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചു. ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ 49 പോയന്റുമായി മൂന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.