‘റെയിൽവേ ക്രോസ് ബാരിക്കേഡ് വെച്ച് അടക്കരുത്’
text_fieldsനീലേശ്വരം: മന്നൻപുറത്ത് കാവിന്റെ മുന്നിൽ വർഷങ്ങളായി ജനങ്ങൾ റെയിൽ ക്രോസ് ചെയ്യാൻ ഉപയോഗിക്കുന്ന നടവഴി ബാരിക്കേഡ് വെച്ച് അടക്കാനുള്ള റെയിൽവേ തീരുമാനം പിൻവലിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരം റെയിൽവേ ലൈനിന്റെ കിഴക്കുഭാഗത്തുള്ളവർ ഉപയോഗിക്കുന്ന വഴിയാണിത്. ഫൂട്ട് ഓവർ ബ്രിഡ്ജ് കയറുന്നതിന് പ്രായമായവർക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ട് ഈവഴിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കൂടാതെ നീലേശത്തെ പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്നതും റെയിലിന്റെ കിഴക്കുഭാഗത്താണ്. അതുകൊണ്ടു നടപ്പാത അടക്കുന്നത് ജനങ്ങൾക്ക് വലിയ ദുരിതമായിരിക്കും. നീലേശ്വരം മന്നൻപുറത്ത് കാവിൽ നടക്കുന്ന ഉത്സവാഘോഷ പരിപാടികൾക്കും ചടങ്ങുകൾക്കും നടപ്പാതയാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകൾ ഉപയോഗിച്ചുവരുന്ന വഴി പകരം സംവിധാനം ഉണ്ടാകുന്നതുവരെ അടച്ചിടരുതെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.