സ്ത്രീധന പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്
text_fieldsനീലേശ്വരം: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
പയ്യന്നൂർ തായിനേരിയിലെ മാധവി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വി.പി. മാധവിയുടെ മകൾ സഹനയുടെ (35) പരാതിയിലാണ് കേസ്. ഭർത്താവ് നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാൽ ശ്രേയസിൽ മനോജ് മനിയേരി (42), പിതാവ് സുകുമാരൻ (75), സഹോദരി സ്മിത എന്നിവർക്കെതിരെയാണ് കേസ്.
2009 ഏപ്രിൽ 13നാണ് മനോജും സഹനയും വിവാഹിതരായത്. ഈ ബന്ധത്തിൽ ഭിന്നശേഷിയുള്ള കുട്ടിയുണ്ട്. വിവാഹ ശേഷം ഭർതൃവീട്ടിൽെവച്ച് കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് സഹനയുടെ പരാതി.
അഞ്ചുലക്ഷം രൂപയും കൂടുതൽ സ്വർണവും വേണമെന്നും ഇല്ലെങ്കിൽ ഭാര്യയായി വേണ്ടായെന്നും പറഞ്ഞ് തന്നെ 2021 ഫെബ്രുവരി ആറിന് ക്രൂരമായി മർദിക്കുകയും ഇതിന് മറ്റു പ്രതികൾ കൂട്ടുനിൽക്കുകയും ചെയ്തുവെന്ന് സഹനയുടെ പരാതിയിൽ പറയുന്നു.
ആകെ ഉണ്ടായിരുന്ന നാലു സെൻറ് സ്ഥലവും വീടും വിറ്റാണ് 25 പവൻ സ്ത്രീധനം നൽകിയതെന്നും ഇനി തങ്ങൾക്ക് ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ദരിദ്രവാസിയെന്നും ബുദ്ധിവികാസമില്ലാത്ത മകളെ പ്രസവിച്ചവളാണെന്നും ആക്ഷേപിച്ചുവെന്നും സഹനയുടെ പരാതിയിൽ പറയുന്നു. ഇതിനിടയിൽ സഹന നിയമനടപടി സ്വീകരിക്കുന്നതറിഞ്ഞ് ഭർത്താവ് മനോജ് വിദേശത്ത് കടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.