നീലേശ്വരത്ത് യു.ഡി.എഫിൽ പൊട്ടിത്തെറി; ചെയർമാൻ രാജിെവച്ചു
text_fieldsനീലേശ്വരം: നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയർമാനും സെക്രട്ടറിയും രാജിെവച്ചു.
മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറുമാരും പരാജയത്തെ തുടർന്ന് ജില്ല നേതൃത്വത്തിന് രാജിക്കത്ത് നൽകി. യു.ഡി.എഫ് ചെയർമാനും മുനിസിപ്പൽ ലീഗ് പ്രസിഡൻറുമായ സി.കെ.കെ. മാണിയൂർ, മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത് എന്നിവരാണ് തൽസ്ഥാനങ്ങൾ രാജിവച്ചത്.
നീലേശ്വരം പഞ്ചായത്ത് രൂപവത്കരിച്ച ശേഷവും പിന്നീട് നഗരസഭയായപ്പോഴും ഉറച്ച മൂന്ന് സീറ്റുകളാണ് ലീഗിന് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ലീഗിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇരുവരും തൽസ്ഥാനങ്ങൾ രാജിെവച്ചത്. തീരദേശ മേഖലയിലെ തൈക്കടപ്പുറത്ത് മൂന്ന് സീറ്റുകൾ ലീഗിന് പരമ്പരാഗതമായി ഉറച്ച സീറ്റുകളായിരുന്നു.
ഇതിൽ തൈക്കടപ്പുറം 26ാം വാർഡ് ഇത്തവണ എസ്.ഡി.പി.ഐ വിജയിച്ച് നഗരസഭയിൽ അക്കൗണ്ട് ഓപൺ ചെയ്തു. തൊട്ടടുത്ത മറ്റൊരു വാർഡിൽ ചെറിയ വോട്ടിന് എസ്.ഡി.പി.ഐ തോൽക്കുകയും ചെയ്തു.
ഇതോടെ തൈക്കടപ്പുറം തീരദേശ മേഖലയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ലീഗിെൻറ അടിത്തറ ഇളകിയതോടെ ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവക്കുകയായിരുന്നു. ലീഗ് ഭാരവാഹികൾ രാജിെവച്ച പോലെ ബ്ലോക്ക്-മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ തൽസ്ഥാനങ്ങൾ രാജിവെക്കണമെന്നാവശ്യം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്.
പുതിയ നേതൃത്വം വന്നാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂവെന്നും അതിന് ഡി.സി.സി നേതൃത്വം തയാറാകണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.