സിറിഞ്ച് പിടിക്കുന്ന കൈയിൽ തൂമ്പയെടുത്തു; ആശുപത്രി വളപ്പിൽ കോൺക്രീറ്റ് റോഡ്
text_fieldsനീലേശ്വരം: രോഗീപരിചരണവും ആശുപത്രി ശുചീകരണവും മാത്രമല്ല തൂമ്പയെടുത്ത് ആശുപത്രി വളപ്പിൽ കോൺക്രീറ്റ് റോഡും നിർമിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ് നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാർ. പൂർണ പിന്തുണയുമായി ഡോക്ടർമാരും ഒപ്പം ചേർന്നു. പഴയ ആശുപത്രി കെട്ടിടത്തിൽനിന്ന് പുതിയ ഐ.പി കെട്ടിടത്തിലേക്കുള്ള വഴിയാണ് കാട് വെട്ടിത്തെളിച്ച് ശ്രമദാനത്തിലൂടെ പുതിയ റോഡാക്കിയത്. ഞായറാഴ്ചത്തെ അവധി ദിവസം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാർ തന്നെ കോൺക്രീറ്റ് ചെയ്യുകയും ആശുപത്രി ഉപകരണങ്ങൾ പഴയ കെട്ടിടത്തിൽനിന്ന് പുതിയതിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ്, ഡോ. സന്ധ്യ എന്നിവർ നേതൃത്വം നൽകി.
നബാർഡിെൻറ സഹായത്തോടെ രണ്ടു കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച് കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്കാണ് ഐ.പി വിഭാഗം മാറ്റിയത്. ഇതോടെ ആശുപത്രിയുടെ ഐ.പി വിഭാഗം പൂർണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
ഡയാലിസിസ് കേന്ദ്രവും കോവിഡ് വാക്സിനേഷനും മാത്രമായിരുന്നു ഇതുവരെ ഇവിടെ. 12 കോടിയുടെ പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിെൻറ നിർമാണത്തിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.