കനത്ത ചൂട്; തെങ്ങുകൾ കരിഞ്ഞുണങ്ങി നശിക്കുന്നു
text_fieldsനീലേശ്വരം: കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമിലെ നൂറുകണക്കിന് തെങ്ങുകൾ കരിഞ്ഞുണങ്ങി നശിക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ പടന്നക്കാട് കാർഷിക കോളജിന്റെ കീഴിലുള്ള നീലേശ്വരം കരുവാച്ചേരി ഇൻസ്ട്രക്ഷനൽ ഫാം യൂനിറ്റ് രണ്ട് തോട്ടത്തിലെ തെങ്ങുകളാണ് കരിഞ്ഞുണങ്ങിയത്. ഫാമിൽ തൊഴിലാളികൾ ഉണ്ടെങ്കിലും യഥാസമയം തെങ്ങുകൾക്ക് വെള്ളം ലഭിക്കാത്തതിനാലാണ് മണ്ടപോയത്. ദേശീയപാതയുടെ സമീപത്തുള്ള ഏക്കർകണക്കിന് സ്ഥലത്തെ തെങ്ങുകളാണ് കരിഞ്ഞുണങ്ങിക്കിടക്കുന്നത്.
കത്തുന്ന വേനൽ വന്നതോടെ ജലക്ഷാമവും തൊഴിലാളികളുടെ അഭാവവും തെങ്ങുകളുടെ നാശത്തിന് കാരണമായി.1916ൽ നീലേശ്വരത്തിന്റെ ചരിത്രസ്മൃതികളിലൊന്നായി നീലേശ്വരത്ത് ആരംഭിച്ച കാർഷിക ഗവേഷണകേന്ദ്രം നിരവധി സങ്കരയിനം തെങ്ങിൽതൈകളും നടീൽവസ്തുക്കളും പരീക്ഷണം നടത്തി അത്യുൽപാദനശേഷിയുള്ള കാർഷികയിനങ്ങൾ കർഷകൾക്ക് എത്തിച്ചിരുന്നു. ഫാം ആരംഭിച്ചഘട്ടത്തിൽ കാസർകോട് ദക്ഷിണ കന്നടയുടെ ഭാഗമായിരുന്നു.
ഇതിന്റെ ഓർമക്കായി മൂന്നുഭാഷകളിൽ പേരെഴുതി സ്ഥാപിച്ച സിമന്റിൽ തീർത്ത ശിലാഫലകം ദേശീയപാത വികസനത്തിൽ ഇല്ലാതായി. പിന്നീട് വർഷങ്ങൾക്കുശേഷം കാർഷിക ഗവേഷണങ്ങൾ നടക്കാത്ത ഒരു സ്ഥാപനമായി ഇതു മാറി. ഇപ്പോൾ നോക്കുകുത്തികളായി തോട്ടത്തിൽ കരിഞ്ഞുണങ്ങിയ തെങ്ങുകൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.