പരാജയത്തിൽ കാര്യമില്ല: തെരെഞ്ഞടുപ്പിലെ സൗഹൃദം നിവേദനമായി മാറി
text_fieldsനീലേശ്വരം: രാഷ്ട്രീയത്തിലും വാർഡ് തെരഞ്ഞെടുപ്പിലും എതിരാളിയായിട്ടും തെരഞ്ഞെപ്പിൽ പരാജയപ്പെട്ടിട്ടും തെൻറ നാടിെൻറ വികസനത്തിനായി ഒരു നിവേദനം.
കാഞ്ഞങ്ങാട് നഗരസഭ 32ാം വാർഡ് എൽ.ഡി.എഫ് കുറുന്തൂര്‍ വാർഡ് സ്ഥാനാർഥി പിന്നീട് വിജയിച്ച് കൗണ്‍സിലറായ കെ. അനീശന്‍ ആദ്യ നിവേദനം നൽകിയത് യു.ഡി.എഫ് സ്ഥാനാർഥിയായി ഈ വാർഡിൽ പരാജയെപ്പട്ട വാസിം പടന്നക്കാട്. അനീശെൻറ സത്യപ്രതിജ്ഞചടങ്ങ് കഴിഞ്ഞ ഉടനെ ഓടിയെത്തിയ വാസിം അഭിനന്ദിക്കുകയും ഞാണിക്കടവ് നടപ്പാലം പുനര്‍നിർമിച്ച് യാത്രസൗകര്യമാക്കണമെന്നും ആവശ്യപ്പെട്ടുഉള ഗ്രീൻ സ്റ്റാറിെൻറ നിവേദനവും നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആവശ്യപ്പെട്ട ആ വാര്‍ഡിലെ ഒരു വിഷയമായിരുന്നു ഈ നടപ്പാലം. അനുയോജ്യമായ നടപടികള്‍ക്ക് ശ്രമിക്കുമെന്ന് കൗണ്‍സിലര്‍ അനീശൻ ഉറപ്പുനല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.