ഒടുവിൽ മുറിച്ചുമാറ്റി
text_fieldsനീലേശ്വരം: ഏറെ തിരക്കുള്ള നീലേശ്വരം രാജ റോഡിൽ തളിയിൽ ജങ്ഷന് സമീപത്ത് അപകട ഭീഷണിയിലുണ്ടായ ഉണങ്ങിയ മരം ഒടുവിൽ നഗരസഭ അധികൃതൽ ഇടപെട്ട് മുറിച്ചുമാറ്റി. ഞായറാഴ്ച രാവിലെയാണ് ഉണങ്ങിയ മരം പൂർണമായും മുറിച്ചുനീക്കിയത്. കഴിഞ്ഞ ജൂൺ 30ന് ‘മാധ്യമം’ ഉണങ്ങിയ മരം അപകട ഭീഷണിയിലാണെന്ന വാർത്ത നൽകിയിരുന്നു.
ഇതിലാണ് നഗരസഭ ഇടപെട്ട് മുറിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതും മരത്തിന് കീഴിൽ ഓട്ടോ സ്റ്റാൻഡും പ്രവർത്തിച്ചിരുന്നു. മാത്രമല്ല, കാൽനടക്കാർ തിരക്കില്ലാതെ നടന്നുപോകുന്നതും ഈ മരത്തിന് കീഴിൽ കൂടിയായിരുന്നു. നാല് റോഡ് ജങ്ഷൻ കൂടിയായതിനാൽ അപകടസാധ്യത കൂടുതലായിരുന്നു. ഒടുവിൽ, നഗരസഭ അധികൃതരുടെ ഇടപെടൽ സമീപത്തെ വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വലിയ ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.