പ്രവർത്തനം തകർന്ന കെട്ടിടത്തിൽ സുരക്ഷയില്ലാതെ നീലേശ്വരത്തെ ഭക്ഷ്യസുരക്ഷ കാര്യാലയം
text_fieldsകെട്ടിടത്തിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നീലേശ്വരത്ത് പ്രവർത്തിക്കുന്ന
ഭക്ഷ്യസുരക്ഷ വകുപ്പ് കാര്യാലയം
നീലേശ്വരം: ഒരുപക്ഷേ കേരളത്തിൽ ഇങ്ങനെയൊരു സർക്കാർ ഓഫിസ് പ്രവർത്തിക്കുന്നുണ്ടാകില്ല. അത്രക്കും സുരക്ഷയില്ലാതെയാണ് നീലേശ്വരം പഴയ നഗരസഭ കാര്യാലയത്തിന് സമീപത്തെ വില്ലേജ് ഓഫിസിനോട് ചേർന്നുള്ള ഭക്ഷ്യ സുരക്ഷ ഓഫിസറുടെ കാര്യാലയം പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലം ഓടിട്ട കെട്ടിടത്തിന്റെ കഴുക്കോലും ഓടും തകർന്നുവീണ് ജീവനക്കാരുടെ ജീവന് തന്നെ ഭീഷിയായ നിലയിലാണ്.
വേനൽകാലത്ത് വെയിലും കാലവർഷത്തിൽ മഴയും ഓഫിസിനകത്ത് നേരെ പതിക്കും. നൂറുകണക്കിന് ഫയലുകൾ നനയാതിരിക്കാൻ മേൽകൂര പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴയിൽനിന്ന് രക്ഷനേടുന്നത്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ സർക്കിൾ വിഭാഗം പ്രവർത്തിക്കുന്നത് ഏത് നിമിഷവും തകർന്ന് വീഴാവുന്ന ഈ കെട്ടിടത്തിലാണ്. രാജാ റോഡിലെ കൃഷിഭവൻ കെട്ടിടത്തിന് മുകളിലേക്ക് ഓഫിസ് മാറ്റി സ്ഥാപിക്കാൻ നഗരസഭ അധികൃതർ തീരുമാനമെടുത്തെങ്കിലും നടപ്പിലായിട്ടില്ല. നീലേശ്വരത്തുനിന്ന് നിരവധി സർക്കാർ ഓഫിസുകൾ കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് മാറ്റിയ സംഭവം നിലവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.