നീലേശ്വരം റെയിൽവേ മേൽപാലത്തിലെ നടപ്പാത അപകടാവസ്ഥയിൽ
text_fieldsനീലേശ്വരം: സ്കൂൾ വിദ്യാർഥികളടക്കം ദിവസവും നൂറുകണക്കിന് യാത്രക്കാർ നടന്നുപോകുന്ന നീലേശ്വരം റെയിൽവേ മേൽപാലത്തിലെ നടപ്പാത അപകടാവസ്ഥയിൽ. നടന്നുകയറുന പടവുകളും ഇതിന്റെ ഇരുവശങ്ങളിലുമുള്ള കമ്പികളും പൊട്ടിയ നിലയിലാണ്. റെയിൽപാലം മുറിച്ചുകടന്ന് അപകടം ഒഴിവാക്കുന്നതിനുവേണ്ടിയാണ് മേൽപാലത്തിന്റെ ഒരുഭാഗത്ത് നടപ്പാത നിർമിച്ചത്. ഇതിന്റെ തൂണുകൾക്കും വിള്ളൽവീണ അവസ്ഥയിലാണ്. റെയിൽവേ അധികൃതരാണ് അപകടാവസ്ഥക്ക് പരിഹാരം കാണേണ്ടത്. നഗരസഭ അധികൃതർ നടപ്പാത അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് റെയിൽവേ വകുപ്പിനെ അറിയിച്ചിരുന്നു. ഒരുവലിയ ദുരന്തം വരുന്നതിന് മുമ്പേ ബന്ധപ്പെട്ടവർ നടപ്പാത അറ്റകുറ്റപ്പണി നടത്തി കാൽനടക്കാരുടെ ജീവന് മേലുള്ള ഭീഷണി ഒഴിവാക്കണമെന്നാണ് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.