അമ്പലത്തറയിൽ ആട് മോഷണം; മീൻ വിൽപനക്കാർ പൊലീസ് പിടിയിൽ
text_fieldsനീലേശ്വരം: മീൻ വിൽപനയുടെ മറവിൽ ആട് മോഷണം നടത്തിയ രണ്ട് യുവാക്കളെ കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു.
മടിക്കൈ ചാളക്കടവിലെ ഹനീഫ, നീലേശ്വരം കണ്ടിച്ചിറയിലെ ഷബീർ എന്നിവരാണ് പിടിയിലായത്. മീൻ വിൽപന നടത്തുന്ന ഓട്ടോടെമ്പോയിൽ നിന്ന് ആടിെൻറ കരച്ചിൽ കേട്ട നാട്ടുകാർ സംശയത്തിെൻറ പേരിൽ മീൻ വിൽപന സംഘത്തെ തടഞ്ഞുെവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. അമ്പലത്തറ പൊലീസെത്തി രണ്ടംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആടുകളെ മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്.
കോട്ടപ്പാറയിലെ ജാനകി, ഇരിയ മുട്ടിച്ചിറയിലെ നാരായണൻ എന്നിവരുടെ ആടുകളെ മോഷ്ടിച്ചതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആടുകളിൽ ഒന്നിനെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ വിൽപന നടത്തിയതായും യുവാക്കൾ സമ്മതിച്ചു.
കഴിഞ്ഞ ദിവസം ഇരിയ മുട്ടിച്ചരലിൽ നിന്നും ആടിനെ കാണാതായതായി ഉടമ അമ്പലത്തറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറയടക്കം പരിശോധിച്ചു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.