സ്വർണ കവർച്ച: മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചു
text_fieldsനീലേശ്വരം: പടന്നക്കാട് കുതിരയൽ എൽ.ഐ. ഹൈദരാലിയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചയോടെ നടന്ന കവർച്ച സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി. കാസർകോട് നിന്നെത്തിയ പൊലീസ് നായും വിരലടയാള വിദഗ്ധരും കവർച്ച നടന്ന വീട്ടിൽ പരിശോധന നടത്തി. ഇവിടെനിന്ന് മണം പിടിച്ച് ഓടിയ നായ് മുന്നിലെ റോഡിൽ കൂടിയും പറമ്പിൽ കൂടിയും രണ്ടുതവണ ഓടി റോഡിലെത്തി നിന്നു. കവർച്ച നടന്ന റൂമിലെ കതകിൽനിന്നും അലമാരയിലെ പിടിയിൽനിന്നും മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചു.
കവർച്ച നടന്ന വീടിന് പരിസരത്തെയും തൊട്ടടുത്ത കടകളിലെയും മറ്റും ദൃശ്യങ്ങളാണ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തത്. വീടിനെ സംബന്ധിച്ച് വ്യക്തമായി അറിയുന്ന കള്ളനോ കള്ളന്മാരോ ആയിരിക്കുമെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. 35 പവൻ സ്വർണരണങ്ങളാണ് മോഷണം പോയത്. മുകളിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. വീടിനോട് ചേർന്നുള്ള മരത്തിലൂടെയാണ് മോഷ്ടാവ് മുകളിൽ കയറിയതെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.