കവിത തുളുമ്പുന്ന ഹരിതകർമ സേന പ്രവർത്തക
text_fieldsനീലേശ്വരം: സാമൂഹിക പ്രശ്നങ്ങളും സ്ത്രീ ജീവിതവും വിഷയമായ 40തോളം കവിതകളെഴുതിയ മടിക്കൈ ഉണ്യം വെളിച്ചത്തെ ശ്രീജിനക്ക് തുളുനാട് മാസികയുടെ കൂർമൽ എഴുത്തച്ഛൻ സ്മാരക അവാർഡ്.
മടിക്കൈ പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകയാണ്. വീടുതോറും പ്ലാസ്റ്റിക് ശേഖരിക്കാൻ നടന്നലയുമ്പോഴും ശ്രീജിന ജ്യോതിഷിന്റെ മനസ്സിൽ ജീവിതത്തിന്റെ ചിന്തകളും വാക്കുകളും കവിത തുളുമ്പുന്നതായിരുന്നു.
2024ലെ യുവ കവയിത്രിക്കുള്ള അവാർഡ് ശ്രീജിന ജ്യോതിഷിനാണ് ലഭിച്ചത്. ഹരിതകർമസേനയുടെ വിശ്രമവേളകളും വീട്ടു ജോലികളിലെ ഇടവേളകളിലും ലഭിക്കുന്ന സമയത്താണ് കവിതരചന. മകൾ വിഷ്ണുപ്രിയയും അമ്മക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. തന്റെ കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണിവർ. തബലിസ്റ്റായ ഭർത്താവ് ഭാര്യയുടെ കവിതകൾക്ക് സംഗീതം നൽകി പ്രോത്സാഹിപ്പിക്കാറുണ്ട്. അവാർഡ് ലഭിച്ചതോടെ ഹരിതകർമ സേനാംഗങ്ങൾക്കിടയിൽ താരമായിരിക്കുകയാണ് ശ്രീജിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.