വിസ്മയമായി ഒറ്റത്തൂൺ ചെങ്കല്ലറ
text_fieldsനീലേശ്വരം: മഹാശില കാലഘട്ടത്തിലെ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറകളിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഒറ്റത്തൂൺ ചെങ്കല്ലറ ജില്ലയിലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പാത്തടുക്കത്ത് കണ്ടെത്തി.
ചരിത്രഗവേഷകൻ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് കരിന്തളം പാത്തടുക്കത്ത് ഇ.വി. രാധയുടെ പറമ്പിൽ അമ്പതിലധികം വർഷം മുമ്പെ നിധിവേട്ടക്കാർ കവാടത്തിലെ അടപ്പ് നശിപ്പിച്ചനിലയിലുള്ള ഗുഹ മഹാശില കാലഘട്ടത്തിലെ ചരിത്രശേഷിപ്പായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചത്.
സാധാരണ കാണാറുള്ള ചെങ്കല്ലറകളിൽനിന്ന് വ്യത്യസ്തമായി മധ്യത്തിൽ ഒരു തൂണോടുകൂടി ഉൾഭാഗത്ത് വൃത്താകൃതിയിലാണ് പാത്തടുക്കത്തെ ചെങ്കല്ലറ കൊത്തിയുണ്ടാക്കിയത്.
ഒരടി വ്യാസത്തിൽ ചെങ്കല്ല് വൃത്താകൃതിയിൽ കൊത്തിയെടുത്ത തൂണിന് നാലടി ഉയരമുണ്ട്. കവാടത്തിന് ഒന്നരയടി വീതിയും മൂന്നടി ഉയരവുമുണ്ട്. കവാടത്തിലും ചെങ്കല്ലറയുടെ ഉൾഭാഗത്തും ഒന്നരയടിയിലേറെ മണ്ണ് ഒലിച്ചുവന്ന് കിടക്കുന്നുണ്ട്. മണ്ണിന് മുകൾഭാഗത്ത് മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ വിതറിക്കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.