വേണമെങ്കിൽ മുന്തിരി നീലേശ്വരത്തും വിളയും
text_fieldsനീലേശ്വരം: മുന്തിരി കൃഷിയിൽ വിജയം കൊയ്ത് നീലേശ്വരം പാലാത്തടത്തെ ജോസും കുടുംബവും. മുന്തിരിക്കു പുറമെ വിദേശികളും സ്വദേശികളുമായ ഇരുപതിലധികം പഴച്ചെടിയും സ്വന്തം വളപ്പിൽ വളര്‍ത്തുന്നുണ്ട്. നട്ടുനനച്ച് പരിപാലിച്ച മുന്തിരി വള്ളിയില്‍ നിറയെ മധുരമുന്തിരി വിളഞ്ഞ സന്തോഷത്തിലാണ് കുടുംബം. വീട്ടുമുറ്റത്തെ പന്തലുകളില്‍ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മുന്തിരി വിളവ് നല്‍കിയത്. 13 വര്‍ഷം മുമ്പ് വാങ്ങിയ വീട്ടുമുറ്റത്ത് ചെങ്കല്‍ പാറപ്പുറം മണലിട്ട് നികത്തിയ ഇടത്താണ് മുന്തിരിക്കുലകള്‍ പടര്‍ന്ന് പന്തലിച്ചത്.
പാലാത്തടത്തെ മാസ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമയായ വാഴാംപ്ലാക്കല്‍ ജോസിന് കൃഷിയും ബിസിനസും ഒരുപോലെയായിരുന്നു. കമ്പം തേനിയില്‍ മുന്തിരിക്കുലകള്‍ കായ്ച്ചുനില്ക്കുന്ന മനോഹര കാഴ്ച കണ്ടാണ് വീട്ടിലും മുന്തിരികൃഷിയിടാന് ആഗ്രഹമുണ്ടായത്. ഇതിനായി ബംഗളൂരുവില്‍ നിന്ന് സഹോദരന് വഴിയാണ് മുന്തിരി തൈകള്‍ നാട്ടിലെത്തിച്ചത്. ഊട്ടി മുന്തിരി, കമ്പം മുന്തിരി തുടങ്ങിയ ഇനങ്ങളാണ് വീട്ടില്‍ വളര്‍ത്തിയെടുത്തത്. കടലപ്പിണ്ണാക്കും എല്ലുപൊടിയും ജൈവവളവും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചാണ് കൃഷി. വിഷരഹിത പഴങ്ങൾ നാട്ടിലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷിയാരംഭിച്ചതെന്ന് ജോസ് പറയുന്നു.
വര്‍ഷം 75 കിലോയിലധികം വിളവാണ് മുന്തിരിയില്‍നിന്ന് ജോസിന് ലഭിക്കുന്നത്. മാംഗോസ്റ്റീന്‍, റമ്പൂട്ടാന്‍, പീനട്ട് ബട്ടര്‍, യെല്ലൊ ഹണി, റെഡ് ലേഡി എന്നീ പഴങ്ങളും കായ്ച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.