പാലായിൽ പന്നികൾ വിളകൾ നശിപ്പിക്കുന്നു
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭയിലെ പാലായിൽ ജനങ്ങൾ പന്നിശല്യം മൂലം പൊറുതിമുട്ടി. രാത്രി കൂട്ടമായെത്തുന്ന പന്നികൾ കാർഷിക വിളകളെല്ലാം നശിപ്പിക്കുകയാണ്. പാലായി, നീലായി, വെള്ളിയടുക്കം എന്നീ പ്രദേശങ്ങളിൽ വീടിന് സമീപത്തും വയലിലും നട്ട് വളർത്തുന്ന കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. എം. ബാലകൃഷ്ണൻ, കെ.രാജൻ, കെ.പി. രാധ, ശൈലജ തുടങ്ങിയവരുടെ കൃഷികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചു.
വാഴ, ചേന, കപ്പ തുടങ്ങിയ വിളകളുടെ അടിഭാഗം മണ്ണ് മാന്തിയെടുത്ത് തിന്നശേഷം സ്ഥലംവിടുകയാണ്. പന്നികൾ രാത്രി മാത്രമാണ് കൂട്ടത്തോടെ എത്തി വിളകൾ മൊത്തം നശിപ്പിച്ച് രക്ഷപ്പെടുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പാലായി ഗ്രാമവാസികൾ മാസങ്ങളോളമായി ദുരിതത്തിലായിരിക്കുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്ന കാര്യം കൃഷി വകുപ്പിനെ അറിയിച്ചുവെങ്കിലും അവർ കൈമലർത്തുകയാണ്. പിന്നീട് വനം വകുപ്പിനെയും നാട്ടുകാർ അറിയിച്ചുവെങ്കിലും തിരിഞ്ഞുനോക്കിയില്ല.
പന്നിശല്യംമൂലം പകൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പേടിയാണ്. സ്കൂൾ തുറന്നതോടെ കുട്ടികളെ വിടുന്ന രക്ഷിതാക്കളും കൂടെ പോകേണ്ട അവസ്ഥയാണ്. പാലായി പാടശേഖരത്തിലെ നെൽവയലുകളും പന്നികൾ പിഴുതെടുത്ത് നശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.