കാട്ടുപന്നി ആക്രമണത്തിൽ പൊറുതിമുട്ടി മലയോര കർഷകർ
text_fieldsനീലേശ്വരം: കാട്ടുപന്നിയുടെ ആക്രമത്തിൽ പൊറുതിമുട്ടി വലയുകയാണ് മലയോരത്തെ കർഷകർ. ഭീമനടി, പരപ്പ, കുന്നുംകൈ ഭാഗങ്ങളിലാണ് കാട്ടുപന്നികൾ നാട്ടിലെത്തി കാർഷിക വിളവുകൾ നശിപ്പിക്കുന്നത്. ഭീമനടി മൗക്കോട്ടെ കാനാ അശോകെന്റ കപ്പയും ചേമ്പും ഉൾപ്പെടെയുള്ള കൃഷികൾ പൂർണമായും പന്നികൾ നശിപ്പിച്ചു. വിളവെടുക്കാറായ 100 ചുവട് കപ്പയും 50 ചുവട് ചേമ്പുമാണ് നശിപ്പിച്ചത്.
കടുത്ത വേനൽക്കാലത്തും വെള്ളമൊഴിച്ചും പന്നികളെ അകറ്റാൻ മറകൾ കെട്ടിയും വളർത്തിയ കൃഷിയാണ് ഇല്ലാതായത്. പ്രതീക്ഷയോടെ കൃഷി ചെയ്തുണ്ടാക്കുന്ന വിളകൾ അനുഭവിക്കാൻ കഴിയാത്തതിലുള്ള സങ്കടത്തിലാണ് കർഷകർ. ഒരാഴ്ച മുമ്പാണ് ഉദയപുരത്തെ കർഷകെന്റ കോഴിഫാം തകർത്ത് 300 ലേറെ കോഴികളെ കാട്ടു പന്നികൾ കൊന്നൊടുക്കിയത്. കാട്ടുപന്നികളെ ഭയന്ന് റോഡിൽ കൂടി സഞ്ചരിക്കാൻ പോലും ആളുകൾക്ക് ഭയമാണ്. കാട്ടുപന്നികളുടെ ആക്രമത്തിൽ പരിക്കേറ്റ യാത്രക്കാരും മലയോരത്തുണ്ട്. അതേ സമയം കൃഷി നശിച്ച കർഷകർക്ക് യഥാസമയം നാശനഷ്ടത്തിനുള്ള തുക കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.