ജാനകിയേട്ടിയുടെ മീൻകുട്ടയിലെ സ്നേഹവിൽപനക്ക് നാടിെന്റ ആദരം
text_fieldsനീലേശ്വരം: നാലര പതിറ്റാണ്ടുകാലം മലയോര നാടിെന്റ സജീവ സാന്നിധ്യമായിരുന്ന മത്സ്യ വിൽപനക്കാരി നീലേശ്വരത്തെ ജാനകിയേട്ടിയെ കരിന്തളം നാട് ആദരിക്കുന്നു. കൊല്ലമ്പാറ കാരുണ്യ പുരുഷ സ്വയംസഹായ സംഘമാണ് 26ന് രാവിലെ 10 മണിക്ക് കൊല്ലമ്പാറ വ്യാപാരഭവനിൽ പരിപാടി ഒരുക്കുന്നത്.
16ാം വയസ്സിൽ അമ്മ കുമ്പയോടൊപ്പം മത്സ്യം തലയിൽ ചുമന്ന് 14 കിലോമീറ്ററോളം കാൽനടയായി കൊല്ലമ്പാറയിലെത്തി പിന്നീട് വലിയ ഇറക്കമിറങ്ങി തേജസ്വിനി പുഴയോരത്തുകൂടെ കീഴ്മാല ചാറക്കോൽ പ്രദേശങ്ങളിൽ മീൻ വിൽപന നടത്തി വീണ്ടും നീലേശ്വരത്തേക്കുള്ള മടക്കയാത്ര.
നീലേശ്വരം ആര്യക്കര ക്ഷേത്രത്തിനു സമീപത്താണ് 60 വയസ്സുള്ള പുതിയടത്ത് ജാനകിയുടെ താമസം. പ്രായാധിക്യം കാരണം നടന്നു വിൽപന നടത്താൻ കഴിയാത്തതിനാൽ വർഷങ്ങളായി കൊല്ലമ്പാറ ബസാറിലെ ബസ് ഷെൽട്ടറിനടുത്താണ് വിൽപന. തലങ്ങും വിലങ്ങുമായി വാഹനങ്ങളിൽ മത്സ്യ വിൽപന തകൃതിയായി നടക്കുമ്പോഴും പഴമ ഒട്ടും ചോരാതെ ജാനകിയേട്ടിയുടെ മത്സ്യ വിൽപന തുടരുന്നു. നാട്ടുകാരുമായുള്ള അഭേദ്യ ബന്ധത്തിന് കോട്ടംതട്ടാത്തതുകൊണ്ടുതന്നെ ഇപ്പോഴും ഒരു പ്രയാസവുമില്ല. അമ്മ കുമ്പ നേരത്തേ മരിച്ചു. സഹോദരി മാധവിയും ചായ്യോം ബസാറിൽ മത്സ്യവിൽപന നടത്തി വരുന്നു. 26ന് രാവിലെ 10ന് ആദരിക്കൽ ചടങ്ങും കുടുംബസംഗമവും കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.