കരിന്തളം പോരാട്ടഭൂമിയിൽ കാക്കപ്പൂ വിപ്ലവം
text_fieldsനീലേശ്വരം: നാട് തുരന്നെടുക്കാൻ വന്ന കമ്പനിക്കെതിരെ നാട്ടുകാർ പോരാടിയ മണ്ണിൽ കാക്കപ്പൂ വിപ്ലവം. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ബഹുജന സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കടലാടിപ്പാറയിലാണ് കാക്കപ്പൂ ദൃശ്യഭംഗി ഒരുക്കിയത്.
ഗുജറാത്ത് ആസ്ഥാനമായ ആശാപുര കമ്പനിക്ക് കടലാടിപ്പാറയിൽ ഖനനം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, കടലാടിപ്പാറ സംരക്ഷണ സമിതി രൂപവത്കരിച്ച് നാട്ടുകാർ സമരരംഗത്തുവന്നു.
2017 ഡിസംബർ 11ന് ആരംഭിച്ച് വിവിധ ഘട്ടങ്ങളിൽ ബോക്സൈറ്റ് ഖനനത്തിനെതിരെ സമരം നടത്തി. 2017 ഡിസംബറിൽ സമരം അവസാനിപ്പിച്ചു. തെളിവെടുപ്പിനെത്തിയ അന്നത്തെ കലക്ടർ ജീവൻ ബാബുവിനെ സമരക്കാർ തടഞ്ഞത് വൻ വിവാദമായിരുന്നു.
ജനരോഷം ഭയന്ന് ആശാപുര കമ്പനി ഖനനം നിർത്തി. ഏക്കർകണക്കിന് പരന്നുകിടക്കുന്ന കടലാടിപ്പാറയിലാണ് ഓണത്തെ വരവേറ്റ് കാക്കപ്പൂ വിരിഞ്ഞത്. കണ്ണിന് കുളിർമയേകുന്ന ദൃശ്യഭംഗി കാണാൻ നാടിെൻറ വിവിധഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.