ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം
text_fieldsനീലേശ്വരം: ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കെ.ജി.എം.ഒ.എ ജില്ല ഘടകം ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിൽ മെഡിക്കൽ ഓഫിസർമാരുടെ 65 ഒഴിവുകളുണ്ട്. ഇതിൽ 31 അസിസ്റ്റൻറ് സർജൻമാരുടെയും 14 കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരുടെതാണ്.
റൂറൽ പോസ്റ്റിങ് വഴി തിരുവനന്തപുരത്ത് 100 പേരെയും കണ്ണൂർ ജില്ലയിൽ 74 പേരെയും നിയമനം നടത്തിയപ്പോൾ ജില്ലയിൽ 14 പേരെ മാത്രമേ നിയമനം ചെയ്തിട്ടുള്ളൂ. ജില്ലയിൽ പത്തോളം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങിയെങ്കിലും അവിടെ ആവശ്യമായ ഡോക്ടർമാരെ നിയമിക്കാൻ സാധിച്ചിട്ടില്ല. മറ്റു സ്ഥാപനങ്ങളിൽ നിന്നും ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചാണ് സ്ഥാപനം നടത്തിപ്പോകുന്നത്.
ഇത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇതിനു പുറമെയാണ് ജില്ലയിലെ രണ്ട് ഡോക്ടർമാരെ മറ്റു ജില്ലകളിൽ വർക്കിങ് അറേഞ്ച്മെൻറ് വഴി നിയമിച്ചിരിക്കുന്നത്. ഇത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓർഡർ പ്രകാരം റദ്ദ് ചെയ്തെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ജില്ലയിൽ 66 പേരുടെ പി.എസ്.സി പോസ്റ്റിങ്ങിൽ ഒരാൾ മാത്രമേ ജോയൻറ് ചെയ്തുള്ളൂ. ജില്ലയിൽനിന്ന് പുറത്തേക്ക് നിയമിച്ച ഡോക്ടർമാരെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.