കിളിയളം–ബാനംറോഡ് നവീകരണം: വീടും വായനശാലയും അപകടാവസ്ഥയിൽ
text_fieldsനീലേശ്വരം: കിളിയളം - ബാനം റോഡ് നവീകരണം വിനയായി. റോഡുപണിക്കായി അശാസ്ത്രീയമായി മണ്ണെടുത്തതോടെ വട്ടക്കല്ലിലെ കടാന്‍കോടന്‍ കുഞ്ഞമ്പു നായരുടെ കുടുംബത്തിെൻറ ജീവിതം ദുരിതത്തിലായി. അധികൃതരുടെ അനാസ്ഥയില്‍ ഇടിഞ്ഞുവീഴാറായ വീട്ടിനുള്ളില്‍ ഭയത്തോടെയാണ് ഈ കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിനെയും കോടോം ബേളൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള കിളിയളം–ബാനം റോഡ് നവീകരണം ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാത്തിരുന്നത്.
എന്നാല്‍, പണി തുടങ്ങി നാല് വര്‍ഷമായിട്ടും ഇഴഞ്ഞുനീങ്ങുന്ന റോഡ്പണിയില്‍ വീതി കൂട്ടല്‍ പ്രവൃത്തിയും മറ്റും പൂര്‍ത്തിയായി വരുന്നതേയുള്ളു. എന്നാല്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ നാലാo വാര്‍ഡായ വട്ടക്കല്ലിലെ കടാന്‍കോടന്‍ കുഞ്ഞമ്പു നായരുടെ കുടുംബത്തിന് റോഡ് നവീകരണം സമ്മാനിച്ചത് ദുരിതം മാത്രമാണ്. റോഡ് വീതി കൂട്ടുന്നതിനായി കുഞ്ഞമ്പു നായരുടെ വീടിെൻറ ഭിത്തി വരെയുള്ള മണ്ണ് എടുത്തുമാറ്റി. എന്നാല്‍, വശങ്ങള്‍ കെട്ടാത്തത് കൊണ്ടുതന്നെ മണ്ണിളകി പോവുകയും ഏത് നിമിഷവും തകര്‍ന്നു വീഴാമെന്ന സ്ഥിതിയിലുമാണുള്ളത്. പരാതി പറഞ്ഞിട്ടും ഒരു ഫലവുമാണ്ടായില്ല.
ശക്തമായ മഴയും കാറ്റും കൂടിയായതേടെ ഉറക്കമൊഴിച്ചിരിക്കേണ്ട അവസ്ഥയാണ് 96 വയസ്സുകാരനായ കുഞ്ഞമ്പുവിനും കുടുംബത്തിനുമുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് കൂടുതലായി ഇളകി മാറിയതോടെ കൂടുതല്‍ അപകടാവസ്ഥയിലായിരിക്കുകയാണ് കുടുംബം.
വീല്‍ചെയറില്‍ കഴിയുന്ന കുഞ്ഞമ്പു നായരും, ഭാര്യയും മകനും മകെൻറ ഭാര്യയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. തൊട്ടടുത്ത വയലാര്‍ വായനശാലയും ജയ ക്ലബും ഇതേ അവസ്ഥയിലാണ്. ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ് ഈ കെട്ടിടങ്ങളുടെ നില്‍പ്.
വാര്‍ഡിെൻറ പ്രവര്‍ത്തന കേന്ദ്രവും 5000ത്തോളം പുസ്തക സമ്പത്തുമുള്ള ക്ലബും വായനശാലയും സുരക്ഷിതമല്ല. വേണ്ട മുന്‍കരുതലെടുക്കാതെ വീടിനോട് ചേര്‍ന്നുള്ള മണ്ണ് നീക്കിയതാണ് ഈ അപകടാവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.