കോട്ടപ്പുറം പുഴക്കരയിൽ ഇരുന്ന് വായിക്കാൻ കൊതിയാകുന്നു -മുതുകാട്
text_fieldsനീലേശ്വരം: കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ വെളിച്ചം വായനയിടം മജീഷ്യൻ ഗോപിനാഥ് മുതുകാട് സന്ദർശിച്ചശേഷം തന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായനക്കാരായ കുട്ടികൾക്ക് കൈമാറി. ഒരു പുഴക്കരയിൽവെച്ച് ജീവിതത്തിൽ ആദ്യമായാണ് താൻ പുസ്തകങ്ങൾ കൈമാറുന്നതെന്നും ഈ പുഴക്കരയിൽ ഇരുന്ന് വായിക്കാൻ കൊതിക്കുകയാണെന്നും മജീഷ്യൻ പറഞ്ഞു. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിലെ വെളിച്ചം വായനയിടത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരാശയം നടപ്പാക്കിയതിൽ സന്തോഷമറിയിക്കുന്നു. പുസ്തകങ്ങൾ ഏറ്റുവാങ്ങുന്ന കുഞ്ഞുങ്ങളും ഈ വായനയിടവും കൂടുതൽ പ്രകാശം പരത്തുന്നതാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ വികസന സ്ഥിരംസമിതി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിര അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, സഫൂറ മിയാനത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ, ചിത്ര രാധാകൃഷ്ണൻ, സിസ്റ്റർ ജയാനന്ത, വെളിച്ചം വായനയിടം സ്ഥാപക ഫറീന കോട്ടപ്പുറം, മെഡോസ് ടൂറിസം ചെയർമാൻ ഡോ. രാജശേഖരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.