Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപഞ്ചായത്ത്‌ മെംബർ...

പഞ്ചായത്ത്‌ മെംബർ സുഹറയുടെ കരുതലിൽ കുഞ്ഞാമന്​ സുരക്ഷിത വാസം

text_fields
bookmark_border
kunjaman with membar suhara
cancel
camera_alt

മടിക്കൈ പഞ്ചായത്ത്​ മെമ്പർ സുഹറയോടൊപ്പം കുഞ്ഞാമൻ

നീലേശ്വരം: 72 കാരൻ കുഞ്ഞാമൻ ഇനി കരുതലി​െൻറ കരങ്ങളിൽ.

മടിക്കൈ പഞ്ചായത്തിലെ പതിനാലാം വാർഡിൽപെട്ട നൂഞ്ഞിയിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന ഈ വയോധികനെ വാർഡ് മെംബറായ സുഹറ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു.

കോവിഡ് കാലത്ത് ഗൃഹ സന്ദർശനം നടത്തുന്നതിനിടെയാണ് കുഞ്ഞാമ​െൻറ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ടത്. ഭാര്യ മരിച്ചതിനു ശേഷം ഒറ്റക്കായ ഇദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പറയുന്നത്.

സബ് കലക്ടറുടെയും സാമൂഹ്യനീതി ഓഫിസറുടെയും നിർദേശ പ്രകാരം ജനമൈത്രി പൊലീസ്‌ ഓഫിസറായ ശൈലജയും ഇടപെട്ടതോടെ കുഞ്ഞാമനെ പരവനടുക്കം സർക്കാർ അഗതി മന്ദിരത്തിലേക്ക്​ മാറ്റി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സന്തോഷും ഷൈജുവും സഹായവുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswarelderly man
News Summary - kunjaman got shelter by the help of member suhara
Next Story