മണ്ണിടിച്ചിൽ: ബളാൽ പൂവത്തുംമൊട്ട കോളനിയിലെ വീടുകൾ ഭീഷണിയിൽ
text_fieldsനീലേശ്വരം: ശക്തമായ മഴയെത്തുടർന്ന് ബളാൽ പഞ്ചായത്തിലെ പൂവത്തുംമൊട്ട പട്ടികവർഗ കോളനിയിലെ പത്തോളം വീടുകൾ അപകടാവസ്ഥയിൽ.
പല വീടുകളുടെയും നിലനിൽപിന് ഭീഷണിയാകുന്നതരത്തിൽ മണ്ണിടിഞ്ഞു. തുടർച്ചയായുള്ള കനത്ത മഴയാണ് പൂവത്തുംമൊട്ട കോളനിയിലെ കുടുംബങ്ങൾക്ക് ഭീഷണിയാകുന്നത്. പൂവത്തുംമൊട്ടയിലെ കുഞ്ഞിരാമൻ, ലീല നാരായണൻ, സിന്ധു, ലക്ഷ്മി നാരായണൻ എന്നിവരുടെ വീട് മണ്ണിടിഞ്ഞതിനാൽ ഏതുസമയത്തും നിലം പൊത്തുമെന്ന അവസ്ഥയിലാണ്.
ഇനിയും മഴ കനത്താൽ മണ്ണിടിച്ചിൽ കൂടുതലുണ്ടാകും. അപകടാവസ്ഥയിലുള്ള വീടുകളിൽനിന്ന് പലരും അടുത്തുള്ള ബന്ധുവീടുകളിലേക്ക് താമസം മാറി. മണ്ണിടിച്ചിൽമൂലം അപകടഭീഷണി നേരിടുന്ന പൂവത്തുംമൊട്ട കോളനി പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലായിൽ, വാർഡ് അംഗം ദേവസ്യ തറപ്പേൽ, സിബിച്ചൻ പുളിങ്കാല, മാർട്ടിൻ ജോർജ്, ബെന്നി കിഴക്കേൽ, ബിനോയി വരച്ചേരി എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.