പെരുമ്പട്ട പാലത്തിന് സമീപം മണ്ണിടിച്ചിൽ
text_fieldsനീലേശ്വരം: ശക്തമായ മണ്ണിടിച്ചിൽമൂലം പാലം അപകടഭീഷണിയിൽ. കയ്യൂർ ചീമേനി പഞ്ചായത്തിനെയും വെസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരുമ്പട്ട പാലത്തിന് സമീപത്താണ് മണ്ണടിച്ചിൽ രൂക്ഷമായത്. കുണ്ട്യംഭാഗത്തെ എ.പി.കെ. കരീം എന്നയാളുടെ പാലത്തിനോട് ചേർന്നുള്ളഭാഗം പത്ത് മീറ്ററിലധികം താഴ്ചയിൽ പുഴയിലേക്ക് ഇടിഞ്ഞു. പാലത്തിന്റെ അരികുഭിത്തിയോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞത്.
തേജസ്വിനി പുഴയിലെ പെരുമ്പട്ട കുണ്ട്യംകടവിൽ 9.9 കോടി രൂപ ചെലവഴിച്ച് 2021 ജൂണിൽ മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇരുഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിന് സമീപവാസികൾ സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലമാണ് മഴയിൽ പുഴയെടുത്തത്. അതുകൊണ്ട് ഈ ഭാഗത്തെ കരഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭിത്തികെട്ടി സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ പാലത്തിനെ ബാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.