കൈകളിൽ വിരിയുന്നത് ജീവൻതുടിക്കുന്ന ശിൽപങ്ങൾ
text_fieldsനീലേശ്വരം: മരത്തിൽ നയനമനോഹരമായ ശിൽപങ്ങൾ തീർക്കുകയാണ് മടിക്കൈ പൂത്തക്കാൽ മോരാങ്കലം സ്വദേശി കെ.കെ. സുകുമാരൻ. കൽപണിക്കാരനായ സുകുമാരൻ 25 വർഷമായി ശിൽപ നിർമാണത്തിൽ.
മരങ്ങളുടെ പാഴായ തടിയും വേരുകളുമാണ് സുകുമാരന്റെ കരവിരുതിൽ മാസ്മരിക ശിൽപങ്ങളായി മാറുന്നത്. പരമ്പര്യത്തിന്റെയോ ശിക്ഷണത്തിന്റെയോ പിൻബലമില്ലാത്ത സുകുമാരൻ കൽപണിയിലെ കൈവഴക്കം മുതലാക്കിയാണ് ശിൽപകലയിലേക്ക് തിരിഞ്ഞത്. ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് ശിൽപനിർമാണം. ആദ്യമായി പരീക്ഷിച്ചത് വാൽക്കിണ്ടിയാണ്. പിന്നീട് നാഗങ്ങളും പക്ഷികളും മരച്ചങ്ങലകളും നിലവിളക്ക്, പൂക്കൾ കൊത്തിയ പ്ലേറ്റുകൾ, കൊക്ക്, നാഴി, ഇടങ്ങഴി, മറ്റ് കൗതുകരൂപങ്ങൾ എന്നിവയടക്കം നിരവധി രൂപങ്ങൾ തന്റെ കരവിരുതിൽ കൊത്തിയെടുത്തു.
സീമക്കൊന്നയുടെ കാതലിൽ തീർത്ത ആനക്കൊമ്പുകൾ ഒറിജിനലിനോട് കിടപിടിക്കുന്നതാണ്. ഭാര്യ രമയും മകൻ മഹേഷും പൂർണ പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.