കരിന്തളം പവർസ്റ്റേഷൻ വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ നാട്ടുകാർ
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കയനിയിൽ നിർമിക്കുന്ന 400 കെ.വി പവർ സ്റ്റേഷനിൽനിന്ന് വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ എതിർപ്പുമായി നാട്ടുകാർ. വൈദ്യുതിലൈൻ കടന്നുപോകുന്ന ആനപ്പെട്ടി ശാസ്താംപാറയിലെ കുടുംബങ്ങളാണ് കർമസമിതി രൂപവത്കരിച്ച് സമരം നടത്തുന്നത്.
ആനപ്പെട്ടിയിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ വീടും കൃഷിസ്ഥലങ്ങളും പൂർണമായും നഷ്ടപ്പെടുന്നതാണ് പ്രതിഷേധത്തിന് കാരണം. ഇവരുടെ തെങ്ങ്, കവുങ്ങ്, റബർ മരങ്ങൾ എന്നിവ മുറിക്കേണ്ട അവസ്ഥയാണ്. മതിയായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സ്ഥലം വിട്ടുനൽകുകയുള്ളൂ എന്നാണ് ഇവരുടെ നിലപാട്. എന്നാൽ, പവർസ്റ്റേഷൻ അധികൃതർ മരങ്ങള്‍ മാര്‍ക്ക് ചെയ്തതും സ്ഥലം അളന്നതും സ്ഥലം ഉടമകളുടെ അനുവാദം ഇല്ലാതെയാണെന്നുമാണ് നാട്ടുകാർ പറയുന്നത്.
ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലവും മരങ്ങളും നഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ യോഗംചേര്‍ന്ന് കർമസമിതി രൂപവത്കരിച്ചു. സ്ഥലങ്ങളും മരങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷടപരിഹാരം ലഭിക്കുന്നതുവരെ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചു. കോടോംബേളൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് മെംബര്‍ അഡ്വ. ഷീജ അധ്യക്ഷത വഹിച്ചു. നാരായണന്‍, ബാലചന്ദ്രന്‍ പുഷ്പഗിരി, പി. പ്രദീപ്കുമാര്‍, രഞ്ജിത്ത് കുമാര്‍ മൂലക്കല്‍, സജി ശാസ്താംപാറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.