Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightആ​ഘോ​ഷ​മാ​യി...

ആ​ഘോ​ഷ​മാ​യി കു​ടും​ബ​ശ്രീ മ​ഴ​പ്പൊ​ലി​മ

text_fields
bookmark_border
ആ​ഘോ​ഷ​മാ​യി കു​ടും​ബ​ശ്രീ മ​ഴ​പ്പൊ​ലി​മ
cancel
camera_alt

 അ​ങ്ക​ക്ക​ള​രി വ​യ​ലി​ൽ മ​ഴ​പ്പൊ​ലി​മ​യി​ൽ ന​ട​ന്ന ക​മ്പ​വ​ലി മ​ത്സ​രം

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് അ​ങ്ക​ക്ക​ള​രി വ​യ​ലി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഴ​പ്പൊ​ലി​മ ആ​ഘോ​ഷ​മാ​യി. ച​ളി​നി​റ​ഞ്ഞ വ​യ​ലി​ൽ ഓ​ട്ട​വും ചാ​ട്ട​വും ക​മ്പ​വ​ലി​യും ക​സേ​ര​ക​ളി​യും നാ​ട​ൻ​പാ​ട്ടും തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കൃ​ഷ്ണ​പ്പി​ള്ള സ്മാ​ര​ക വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ സ്വ​ന്തം യൂ​നി​ഫോ​മ​ണി​ഞ്ഞെ​ത്തി പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി. കൗ​ൺ​സി​ല​ർ എം.​കെ. വി​ന​യ​രാ​ജ്, ബി​ജു, കൃ​ഷ്ണ​ൻ, ഷി​ജു, മെ​ബി​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു​വി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​നു​മോ​ദ​നം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷം​സു​ദ്ദീ​ൻ അ​റി​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, ടി.​പി. ല​ത, പി. ​ഭാ​ർ​ഗ​വി, വി.​വി. ശ്രീ​ജ, ടി.​വി. ഷീ​ബ, കെ. ​ജ​യ​ശ്രീ, എം.​കെ. വി​ന​യ​രാ​ജ്, ഇ.​വി. സു​ജാ​ത, പി. ​മ​നോ​ഹ​ര​ൻ, കൃ​ഷ്ണ​വേ​ദി​ക, പി.​എം. സ​ന്ധ്യ, എം. ​ശാ​ന്ത, കെ.​പി. സ​തീ​ശ​ൻ, എ. ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​എം. സ​ന്ധ്യ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി. ​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - mazhappolima
Next Story