മെമു: അവഗണനക്കെതിരെ അഴിത്തല കടപ്പുറത്ത് മൺശിൽപമൊരുക്കി പ്രതിഷേധിച്ചു
text_fieldsനീലേശ്വരം: മെമു സർവിസ് മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ടും റെയിൽവേ വികസനത്തിൽ കാസർകോട് ജില്ലയോടുള്ള അവഗണനക്കെതിരെയും നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഴിത്തല കടപ്പുറത്ത് മെമു ട്രെയിനിെൻറ മൺശിൽപമൊരുക്കി പ്രതിഷേധിച്ചു.
ശിൽപി അനിൽ ലോട്ടസിെൻറ നേതൃത്വത്തിൽ അനൂപ് ലോട്ടസ്, അജിത്ത്, അനൂപ് പുളിക്കാൽ എന്നിവർ ചേർന്നാണ് മൺശിൽപം ഒരുക്കിയത്. പ്രതിഷേധ സംഗമത്തിൽ ജനകീയ കൂട്ടായ്മ പ്രസിഡൻറ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു.
അഴിത്തല വാർഡ് കൗൺസിലർ പി.കെ. ലത, ഷീജ ഇ. നായർ, രജീഷ് കോറോത്ത്, ഷെറി ജോസഫ്, കെ. വിദ്യ, കെ.വി. പ്രിയേഷ്കുമാർ, സുരേഷ് പാലക്കീൽ, ടോംസൺ ടോം, കെ. പ്രകാശൻ, അബ്ദുൽ സലാം, കെ.വി. സുനിൽരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.