കൗൺസിലറുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടിൽ പണപ്പിരിവ്
text_fieldsനീലേശ്വരം നഗരസഭ കൗൺസിലർ ഇ. ഷജീറിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട്
നീലേശ്വരം: നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ. ഷജീറിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമിച്ച് പണം പിരിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷജീർ നീലേശ്വരം പൊലീസിൽ പരാതി നൽകി. വ്യാജ ഫേസ് ബുക്ക് ഐ.ഡി ഫോട്ടോ അടക്കമുള്ള രണ്ടെണ്ണം നിർമിച്ച് മെസഞ്ചർ വഴി പണം ചോദിക്കുന്നുവെന്നാണ് ഷജീർ പരാതിയിൽ ഉന്നയിച്ചത്.
സുഹൃത്തുക്കളാണ് വ്യാജ ഐ.ഡിയുടെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. 7430874286 എന്ന നമ്പറിൽ ഷജീർ-ഷജീർ എന്ന വ്യാജ അക്കൗണ്ടാണ് പണം നൽകുന്നതിനായി നമ്പർ നൽകിയത്. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.