റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് എം.വി. ഗാർഗി
text_fieldsനീലേശ്വരം: ജനുവരി ഒന്നു മുതൽ 30വരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കുന്നതിന് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.സി.സി അണ്ടർ ഓഫിസർ എം.വി. ഗാർഗിയെ തിരഞ്ഞെടുത്തു.
റിപ്പബ്ലിക് ദിന പ്രിപ്പറേറ്ററി ക്യാമ്പുകൾ, ഇൻറർ ഗ്രൂപ് കോമ്പറ്റീഷൻ, പ്രീ ആർ.ഡി ക്യാമ്പുകൾ എന്നിവയിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് ഗാർഗിയെ തിരഞ്ഞെടുത്തത്. നീലേശ്വരം ചതുരക്കിണറിലെ കെ.വി. ദിവാകരൻ-എം.വി. രാധാമണി ദമ്പതികളുടെ മകളാണ്.
മൂന്നാം വർഷ ബി.എ മലയാളം വിദ്യാർഥിയാണ്. റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കുന്ന കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിെൻറ ഗാർഡ് ഓഫ് ഓണർ ടീമിലും ഗാർഗി ഇടംനേടി. പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി, എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.