നാടൻപാട്ടുപാടി ഞാറുനട്ട് മഴപ്പൊലിമ
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ വടക്കേപുലിയന്നൂർ 15ഏക്കർ പാടശേഖരം കൃഷിയൊരുക്കുന്നതിന് വേണ്ടി നാടൻ പാട്ടിെന്റ ഈണത്തിൻ വയലിൽ ഞാറുനട്ട് മഴപ്പൊലിമ ആഘോഷമാക്കി. ചെറുപ്പക്കോട് ക്ഷേത്ര പരിസരത്തുനിന്നും വാദ്യമേളങ്ങളുടെയും മുത്തുക്കുട കളുടെയും അകമ്പടിയോടെ പാടത്തേക്ക് ഘോഷയാത്ര എത്തി നൂറ് കണക്കിന് സ്ത്രീകൾ ഞാറ് നട്ടു. പഞ്ചായത്തിലെ മികച്ച നെല്ല് കർഷകൻ, ക്ഷീരകർഷകൻ, സംയോജിത കർഷകൻ, കുട്ടികർഷകൻ, യുവകർഷകൻ, സ്ത്രീകർഷക, കുടുംബശ്രീ സംരംഭക എന്നിവരെയും കുടുംബശ്രീ സംസ്ഥാനതല കലോത്സവ മത്സരാർഥികളെയും ആദരിച്ചു. ഉഴുതിട്ട വയലിൽ നാടൻപാട്ട്, വടംവലി, നാട്ടിപ്പാട്ട്, കോൽക്കളി, കൈകൊട്ടിക്കളി, പൂരക്കളി, ഒപ്പന, ആലാമിക്കളി, മംഗലംകളി, തിരുവാതിര, നാടൻപാട്ട്, സിനിമാറ്റിക്, ഓട്ടമത്സരം, ഞാറുനടീൽ, ഞാറുപൊരിക്കൽ, തൊപ്പിക്കളി എന്നീ മത്സരങ്ങൾ നടന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശകുന്തള കർഷകരെ ആദരിച്ചു. കുടുംബശ്രീ ജില്ലമിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായി. വൈകീട്ട് സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.