ദേശീയപാത വികസനം; തോട്ടം ജങ്ഷൻ അപകട മേഖല
text_fieldsനീലേശ്വരം: ദേശീയപാത വികസനം നടക്കുന്ന പടന്നക്കാട് തോട്ടം ജങ്ഷനിൽ അപകടം പതിവാകുന്നു. തീരദേശത്തുനിന്ന് വരുന്ന വാഹനങ്ങളാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന തോട്ടം ജങ്ഷനിലെ റോഡിന്റെ പരിമിതിമൂലം അപകടത്തിൽപെടുന്നത്.
നിലവിലുള്ള റോഡ് അടച്ചശേഷം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ നിർമിച്ച താൽക്കാലിക റോഡിന് വീതി കുറഞ്ഞതും റോഡുപണി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാത്തതും അപകടം വർധിക്കാൻ കാരണമാകുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു.
തൈക്കടപ്പുറം തീരദേശത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ പറ്റാത്തത് അപകടകാരണമാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങളും കാറുകളും ഇവിടെ അപകടത്തിൽപെട്ടിരുന്നു. നിലവിലുള്ള ദേശീയപാത അടച്ചശേഷം പടിഞ്ഞാറുഭാഗത്ത് നിർമിച്ച താൽക്കാലിക റോഡ് കടപ്പുറം റോഡിന് മുട്ടിയാണ് പോകുന്നത്. ഇത് അപകടത്തിന് കൂടുതൽ കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.