നീലേശ്വരം പൊലീസ് സ്റ്റേഷന് കെട്ടിടം ഓർമയാവുന്നു
text_fieldsനീലേശ്വരം: ഒട്ടനവധി കേസുകള്‍ക്കും നിയമനടപടികള്‍ക്കും സാക്ഷിയായ നീലേശ്വരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഓർമയായി. അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷന് കെട്ടിടമാണ് തിങ്കളാഴ്ച പൊളിച്ചുതുടങ്ങിയത്. കെട്ടിടത്തിലെ ചോര്‍ച്ച രൂക്ഷമായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന് ഏറെക്കാലമായി തൊട്ടടുത്ത സി.ഐ ഓഫിസിലാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു ചോര്‍ന്നൊലിക്കുന്ന കെട്ടിടം കാലപഴക്കമായതിനാലാണ് പൊളിക്കുന്നത്. ഇതിനായി ജില്ല പൊലീസ് മേധാവി ടെൻഡറിനായി ഇ. ലേല വിജ്ഞാപനം ഇറക്കിയിരുന്നു.
നീലേശ്വരത്തേതുള്പ്പെടെ ജില്ലയിലെ 11 പൊലീസ് സ്റ്റേഷന് കെട്ടിടങ്ങളാണ് പുനർനിർമാണം കാത്തുകഴിയുന്നത്. ദേശീയപാതയോരത്തെ നീലേശ്വരം പൊലീസ് സ്റ്റേഷന് 1975 ആഗസ്റ്റ് ഒന്നിനാണ് പ്രവർത്തനം തുടങ്ങിയത്. പൊളിക്കുന്നതോടെ നീലേശ്വരത്തെ പല സംഭവങ്ങൾക്കും തീർപുകൽപ്പിച്ചിരുന്ന കെട്ടിടമാണ് ഓർമയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.