നീേലശ്വരം നഗരസഭ: ടി.വി.ശാന്ത ചെയർപേഴ്സൻ; പി.പി. മുഹമ്മദ് റാഫി വൈസ് ചെയർമാൻ
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭ ചെയർപേഴ്സനായി എൽ.ഡി.എഫിലെ ടി.വി. ശാന്തയെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ പി.ബിന്ദുവിനെയാണ് ടി.വി.ശാന്ത പരാജയപ്പെടുത്തിയത്. ടി.വി.ശാന്തക്ക് 29 വോട്ടും പി.ബിന്ദുവിന് ഒമ്പത് വോട്ടും ലഭിച്ചു.
11 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ടി.വി.ശാന്ത മൂന്നാമത്തെ ചെയർപേഴ്സനായാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ പി. ഭാർഗവി ടി.വി. ശാന്തയുടെ പേര് നിർദേശിച്ചപ്പോൾ, പി.പി. മുഹമ്മദ് റാഫി പിന്താങ്ങി. നഗരസഭ കിഴക്കംകൊഴുവൽ മൂന്നാം വാർഡിൽനിന്ന് യു.ഡി.എഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച കൗൺസിലർ ടി.വി.ഷീബ, തൈക്കടപ്പുറം സെൻറർ 26 വാർഡിൽ നിന്ന് വിജയിച്ച എസ്.ഡി.പി.ഐ കൗൺസിലർ വി.അബൂബക്കർ എന്നിവർ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ഉച്ചക്ക് രണ്ടിന് നടന്ന വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.പി. മുഹമ്മദ് റാഫി പത്ത് വോട്ടിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫിലെ റഫീഖ് കോട്ടപ്പുറത്തെ പരാജയപ്പെടുത്തി വൈസ് ചെയർമാനായി തെരഞ്ഞെടുക്കെപ്പട്ടു.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ തൈക്കടപ്പുറം 25ാം വാർഡിലെ യു.ഡി.എഫ് കൗൺസിലർ പി.കെ. ലത എൽ.ഡി.എഫിന് വോട്ട് ചെയ്തു. എന്നാൽ, ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനാൽ വരണാധികാരി സൂസൻ ബഞ്ചമിൻ വോട്ട് അസാധുവായി പ്രഖ്യാപിച്ചു.
കടിഞ്ഞിമൂല ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ എൽ.ഡി.എഫിലെ എം. വിനയരാജിെൻറ വോട്ടും അധാധുവായി. ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനാലാണ് വരണാധികാരി അസാധുവായി പ്രഖ്യാപിച്ചത്. നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ടി.വി. ശാന്തക്ക് മുഖ്യ വരണാധികാരി സൂസൻ ബഞ്ചമിൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാനായി തെരഞ്ഞെടുത്ത പി.പി.മുഹമ്മദ് റാഫിക്ക് ചെയർപേഴ്സൻ ടി.വി.ശാന്ത സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ചെയർപേഴ്സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ്റാഫി എന്നിവരെ സ്വീകരിച്ച് നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. നഗരസഭ മുൻ എൽ.ഡി.എഫ് ഭരണസമിതി തുടക്കം കുറിച്ച മുഴുവൻ വികസന പദ്ധതികളും പൂർത്തീകരിക്കുമെന്ന് ചെയർപേഴ്സൻ ടി.വി.ശാന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.