നീലേശ്വരം പീഡനം: ഡോക്ടർമാർക്കും പെൺകുട്ടിയുടെ മാതാവിനുമെതിരെ കേസെടുത്തു
text_fieldsനീലേശ്വരം: തൈക്കടപ്പുറത്ത് പിതാവുൾപ്പെടെ ഏഴുപേര്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ രണ്ട് ഡോക്ടർമാർക്കും കുട്ടിയുടെ മാതാവിനുമെതിരെ കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാെട്ട സ്വകാര്യ ആശുപത്രിയിലെ ഡോ. അംബുജാക്ഷി, ഗർഭിണിയാണോ എന്നറിയാൻ സ്കാനിങ് നടത്തിയ മറ്റൊരു വനിത ഡോക്ടർ, പീഡനത്തിന് ഒത്താശചെയ്തുവെന്ന കുറ്റത്തിന് കുട്ടിയുടെ മാതാവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഗർഭഛിദ്രം നടത്തിയ ഭ്രൂണം ഡി.എന്‍.എ പരിശോധനക്കായി കോടതി മുഖാന്തരം ലാബിലേക്ക് അയച്ചു. ഇതിെൻറ പരിശോധന ഫലം ഉടന്‍ ലഭിക്കും.
സംഭവത്തില്‍ പിതാവടക്കം ആറുപേർ ഇതിനോടകം അറസ്റ്റിലായി. ആകെ എട്ടുപ്രതികളാണുള്ളത്. പ്രതി പടന്നക്കാട് മുഹമ്മദിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ആറു കേസുകളില്‍ നാലെണ്ണം നീലേശ്വരം ഇന്‍സ്പെക്ടര്‍ പി.ആര്. മനോജും ഒന്ന് എസ്.ഐ കെ.പി. സതീഷും മറ്റൊന്ന് ചീമേനി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. അനില്‍കുമാറുമാണ് അന്വേഷിക്കുന്നത്. അനില്‍കുമാര്‍ അന്വേഷിക്കുന്ന കേസിലെ പ്രതി ഒളിവിലാണ്. ഡോക്ടര്‍ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ആരാഞ്ഞ് ഇന്‍സ്പെക്ടര്‍ പി.ആര്. മനോജിന് ആഗസ്റ്റ് ഒന്നിന് ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്മാൻ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
പിന്നാലെ, ഓഫിസും ഇന്‍സ്പെക്ടറും മാത്രം അറിയേണ്ട കാര്യം പകര്‍പ്പടക്കം ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രചരിപ്പിച്ചു.
നോട്ടീസ് പുറത്തുവിട്ടത് കണ്ടുപിടിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഹൈകോടതിയെ സമീപിച്ചുവെന്നാണ് അറിയുന്നത്. പ്രതികളായ ഡോക്ടർമാരും ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.