നീലേശ്വരം കൃഷിഭവൻ പ്രവർത്തനം പഴയ കെട്ടിടത്തിൽതന്നെ
text_fieldsനീലേശ്വരം: കുടുംബശ്രീ സി.ഡി.എസ് ഓഫിസും തുടർ വിദ്യാകേന്ദ്രവും പുതിയ നഗരസഭ ഓഫിസിലേക്ക് മാറിയെങ്കിലും കൃഷിഭവൻ പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിൽ തന്നെ. പുതിയ കെട്ടിടത്തിൽ കൃഷി ഓഫിസ് പ്രവർത്തിക്കാനായി പ്രത്യേകം മുറികൾതന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഫർണിച്ചറോ മറ്റ് അനുബന്ധ ഓഫിസ് സാമഗ്രികളോ ഇതുവരെയും ഒരുക്കിയിട്ടില്ല. ഇപ്പോഴും രാജാ റോഡിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്.
പുതിയ നഗരസഭ ഓഫിസ് കെട്ടിടത്തിന്റെ സ്കെച്ച്, പ്ലാൻ തയാറാക്കുമ്പോൾതന്നെ കൃഷിഭവനും പ്രത്യകം മുറികൾ ഇൾപ്പെടുത്തിയിരുന്നു. 2024 ഏപ്രിൽ അഞ്ചിനു പുതിയ നഗരസഭ കാര്യാലയം ഉദ്ഘാടനം കഴിഞ്ഞിട്ടും കൃഷിഭവൻ മാത്രം നാലുമാസം കഴിഞ്ഞിട്ടും ഇങ്ങോട്ടേക്ക് മാറിയില്ല. നിലവിലെ രാജാ റോഡിലെ കെട്ടിടത്തിൽനിന്ന് കുടുംബശ്രീ ഓഫിസും തുടർവിദ്യകേന്ദ്രവും മാറിയതിനാൽ ഇപ്പോൾ കൃഷിഭവൻ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭ അധികൃതർ തയാറെടുക്കുകയാണ്. ഇതിന് ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.