Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീലേശ്വരം നഗരസഭയിൽ...

നീലേശ്വരം നഗരസഭയിൽ ശുചിത്വ പരിശോധന കർശനമാക്കി

text_fields
bookmark_border
നീലേശ്വരം നഗരസഭയിൽ ശുചിത്വ പരിശോധന കർശനമാക്കി
cancel

നീ​ലേ​ശ്വ​രം: ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ഊ​ർ​ജി​തം. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളി​ലും അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ.​എ​സ്.​സി ബാ​ങ്ക് റോ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ലും കെ​ട്ടി​ടസ​മു​ച്ച​യ​ങ്ങ​ളി​ലേ​ക്കു​ള്ള കോ​ണി​പ്പ​ടി​യി​ലും ഇ​ട​വ​ഴി​യി​ലും വ​ലി​ച്ചെ​റി​യു​ക​യും കൂ​ട്ടി​യി​ടു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മം ലം​ഘി​ച്ച​വ​ർ​ക്ക് 2000 രൂ​പ പി​ഴ​യ​ട​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി. ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എ.​കെ. പ്ര​കാ​ശ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി.​വി. ബീ​ന, കെ.​പി. ര​ച​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nileshwar Municipality
Next Story