തെരഞ്ഞെടുപ്പ് ബഹളങ്ങളില്ലാതെ മൂകസാക്ഷിയായി നീലേശ്വരത്തെ മന്ത്രിമന്ദിരം
text_fieldsനീലേശ്വരം (കാസർകോട്): നീലേശ്വരം റെയിൽവേ സ്റ്റേഷനു സമീപം പേരോൽ ജങ്ഷനിലുള്ള രണ്ടുനില ഓടുമേഞ്ഞ പഴയ ഇരുനില വീടും പരിസരവും ഇപ്പോൾ നിശ്ശബ്ദമാണ്. ഒരുകാലത്ത് ഇവിടം ആൾക്കൂട്ടങ്ങളും രാഷ്ട്രീയ ചർച്ചകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി സജീവമായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും കൊടിെവച്ച കാറുകളും ഉന്നത നേതാക്കളുമൊക്കെ ഈ വീട്ടിലും പരിസരത്തുമായി ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായനും സ്വാതന്ത്ര്യസമര സേനാനിയും 1970ൽ മന്ത്രിസഭയിൽ ആരോഗ്യ-സഹകരണ മന്ത്രിയുമായിരുന്ന നീലേശ്വരത്തെ എൻ.കെ. ബാലകൃഷ്ണെൻറ വീടാണ് ഇപ്പോൾ അടഞ്ഞുകിടക്കുന്നത്.
എൻ.കെ. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴുമൊക്ക ഈ വീട്ടിൽ ആൾക്കൂട്ട ബഹളമായിരുന്നു. പല പരാതികൾക്കും തീർപ്പ് കൽപിച്ചിരുന്നത് ഈ വീട്ടിൽ െവച്ചായിരുന്നു. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതകാലത്ത് തിരുവനന്തപുരത്തും മറ്റും യാത്ര ചെയ്യാനുള്ള എളുപ്പത്തിനാണ് നീലേശ്വരം തെരുവത്തുനിന്ന് എൻ.കെ കുടുംബസമേതം റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് താമസം മാറിയത്. റെയിൽവേ സ്റ്റേഷനോട് ചേർന്ന വീടായതുകൊണ്ടുതന്നെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഇടത്താവളം കൂടിയായിരുന്നു ഈ വീട്. എ.കെ. ആൻറണി, കെ. കരുണാകരൻ തുടങ്ങി നിരവധി ദേശീയ നേതാക്കൾ ഈ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്നു. വീടിനോടു ചേർന്ന ഒരു മുറിയായിരുന്നു എൻ.കെയുടെ ഓഫിസ്. ഇവിടെ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
എന്നാൽ, എൻ.കെയുടെ മരണശേഷം ഈ മുറി ഭാര്യ നാരായണിയമ്മ വൃത്തിയായി സൂക്ഷിക്കുമായിരുന്നു. ഇവരുടെ മരണശേഷം ജോലിസംബന്ധമായ കാര്യങ്ങൾക്കും മറ്റുമായി ദൂരസ്ഥലത്ത് താമസിക്കുന്ന മക്കൾക്ക് ഈ വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നതോടെയാണ് വീട് അനാഥമായത്. എ.ഐ.സി.സി അംഗമായും ദീർഘകാലം പ്രവർത്തിച്ചു.
ആരോഗ്യ, സഹകരണ, കൃഷിമന്ത്രി എന്നനിലയിൽ ജില്ലയിലെ വികസനത്തിനായി വിവിധ പദ്ധതികളും സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും എൻ.കെ. ബാലകൃഷ്ണെൻറ നാമധേയത്തിൽ തലയുയർത്തി ഇന്നും നിൽക്കുന്നുണ്ട്. എൻ.കെ നിലയത്തെ ഇദ്ദേഹത്തിെൻറ പേരിൽ മ്യൂസിയമാക്കി വരുംതലമുറക്ക് അറിയാനുള്ള സ്ഥാപനമാക്കണമെന്നാണ് പഴയകാല സഹപ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.