നീലേശ്വരം എക്സൈസ് മയക്കുമരുന്ന് പിടികൂടി
text_fieldsനീലേശ്വരം: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി നീലേശ്വരം എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ വാഹനപരിശോധനയിൽ ചെറുവത്തൂർ കൈതക്കാടുനിന്നും മയക്കുമരുന്ന് പിടികൂടി.
1.79 ഗ്രാം മയക്കുമരുന്ന് സ്കൂട്ടറിലും 1.50 ഗ്രാം മയക്കുമരുന്ന് കൈവശവുംവെച്ച കുറ്റത്തിന് ചെറുവത്തൂർ മയിലാട്ടികുന്നിലെ കുന്നുമ്മൽ ഹൗസിൽ മുഹമ്മദ് നിയാസിനെ നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ. കലേശനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
സംഘത്തിൽ പ്രിവന്റിവ് ഓഫിസർ എ.ബി. അബ്ദുല്ല, സിവിൽ എക്സൈസ് ഓഫിസർമാരായ എം.വി. സജിത്ത്, എം.എം. പ്രസാദ്, കെ. പ്രദീഷ്, എക്സൈസ് ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
പടന്നക്കാട് വീണ്ടും മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി ബേക്കൽ സ്വദേശി അറസ്റ്റിൽ
കാഞ്ഞങ്ങാട്: പടന്നക്കാട് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ബേക്കൽ കുറിച്ചി കുന്നിലെ മുഹമ്മദ് മുഷ്താഖ് (24 ) നെയാണ് വ്യാഴാഴ്ച രാത്രി 9.45 മണിയോടെ പടന്നക്കാട് വെച്ച് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കലിൽ നിന്ന് 2.8 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് പിടിച്ചെടുത്തു.
കെ.എൽ 14 എസ് 1489 നമ്പർ സ്വിഫ്റ്റ് കാറില്‍ മയക്കുമരുന്ന് കടത്തുന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പടന്നക്കാട് നിന്ന് കാറിൽ കടത്തിയ 4.500 ഗ്രാം എം.ഡി.എം.എയുമായി ഞാണിക്കടവിലെ കെ. അർഷാദ്, അമ്പലത്തറ മൂന്നാം മൈലിലെ ടി.എം. സുബൈർ എന്നിവരെ പിടികൂടിയിരുന്നു. ഇത് ഈ ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതായി സൂചനയാണ്. പ്രദേശത്തെ നിരവധി യുവാക്കൾ എക്സൈസ് സംഘത്തിെൻറ നിരീക്ഷണത്തിലാണ്. പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫിസര്‍മാരായ സന്തോഷ് കുമാര്‍, ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സാജന് അപ്യാല്‍, സി. അജീഷ്, പി. മനോജ്, വി. മഞ്ജുനാഥന്, മോഹനകുമാര്‍, ശൈലേഷ് കുമാര്‍, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.