നീലേശ്വരത്തെ പൈതൃക മ്യൂസിയം: തീരുമാനം അട്ടിമറിക്കാൻ നീക്കം
text_fieldsചരിത്ര പൈതൃക മ്യൂസിയമാക്കാനായി കണ്ടെത്തിയ നീലേശ്വരം രാജവംശത്തിെൻറ കെട്ടിടം
നീലേശ്വരം: രാജസ്മരണകളും നാടുവാഴിത്വത്തിനെതിരെയുള്ള പോരാട്ട ചരിത്രവും ഉറങ്ങുന്ന നീലേശ്വരം രാജകൊട്ടാരത്തെ ചരിത്ര പൈതൃക മ്യൂസിയമാക്കാനുള്ള തീരുമാനം അട്ടിമറിക്കാൻ നീക്കം. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിെൻറ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജയിപ്പിച്ച മണ്ഡലമായ നീലേശ്വരത്ത് ഉചിതമായ സ്മാരകം പണിയാൻ തീരുമാനിച്ചത്.
വടക്കെ മലബാറിെൻറ കലയും സംസ്കാരവും ചരിത്രവും സമന്വയിപ്പിച്ച് ഇ.എം.എസിെൻറ പേരിൽ റഫറൻസ് ലൈബ്രറിയും ഒക്കെ ഉൾപ്പെടുന്ന ചരിത്രസ്മാരകമായി കൊട്ടാരത്തെ മാറ്റാനായിരുന്നു പദ്ധതി.
ഇതിെൻറ നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങുമ്പോഴാണ് ചരിത്രസ്മാരകമാക്കുന്നത് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്. കഴിഞ്ഞ മേയിൽ പുരാവസ്തു വകുപ്പ് മന്ത്രി കൊട്ടാരം സന്ദർശിക്കുകയും പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കുന്ന പ്രവൃത്തി ഊർജിതമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
എന്നാൽ, അതിനു ശേഷം ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. രാജകൊട്ടാരത്തെ ചരിത്ര മ്യൂസിയമാക്കാൻ രാജകുടുംബത്തിെൻറ അനുമതിപത്രമാണ് ആവശ്യം കാസർകോട് കലക്ടറായിരുന്ന ജീവൻ ബാബു, രാജവംശത്തിെൻറ പ്രതിനിധികളുമായി ചർച്ച നടത്തി അനുമതിയും വാങ്ങിയിരുന്നു. കൊട്ടാരം ചരിത്രസ്മാരകമാക്കുമ്പോൾ ഇംഗ്ലീഷ് തമ്പുരാെൻറ പ്രതിമ സ്ഥാപിക്കാനും ധാരണയായതാണ്. അദ്ദേഹം സ്ഥലം മാറി പോയതോടെയാണ് പദ്ധതിയും ഫയലിൽ ഒതുങ്ങിയത്. ചരിത്രസ്മാരകത്തെ നീലേശ്വരത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതെന്നാണ് സൂചന. ഇതിനു പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങളും ഉെണ്ടന്നും മന്ത്രിയുടെ പാർട്ടിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാെണന്നും ആക്ഷേപം ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.