കരിന്തളം സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്ററിൽ രോഗികളെ പരിശോധിക്കാൻ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു. ദിവസേന 200ലധികം പാവപ്പെട്ട രോഗികളാണ് ചികിത്സക്കായി ഈ സർക്കാർ ആശുപത്രിയിൽ എത്തുന്നത്.
നിലവിലുള്ള ഡോക്ടർ ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനാൽ നിരവധി രോഗികളാണ് തിരിച്ചുപോകേണ്ടിവരുന്നത്. ഇങ്ങനെ അസുഖം ബാധിച്ചവർ മലയോരത്തുനിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് മറ്റ് ആശുപത്രികൾ തേടിപ്പോകുന്നത്. ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും കുറവ് വരുമ്പോൾ സംഘടനകൾ സമരം പ്രഖ്യാപിച്ചാൽ ഉടൻ ഡോക്ടറെ താൽക്കാലികമായി നിയമിച്ച് ജനങ്ങളെ പറ്റിക്കുകയാണ് പതിവ്. അതുകൊണ്ട് കരിന്തളം ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കാൻ ഭരണസമിതി തയാറാവണമെന്ന് ജനശ്രീ സുസ്ഥിര വികസനമിഷൻ കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിയമനം നടത്താത്തപക്ഷം പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മണ്ഡലം കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. ജനശ്രീ മണ്ഡലം കമ്മിറ്റി ചെയർമാൻ ബാബു ചേമ്പന അധ്യക്ഷത വഹിച്ചു. ജനാർദനൻ ചോയ്യങ്കോട്, ജോസ് ചാമകുഴി, കണ്ണൻ പട്ളം, ദാമോദരൻ കിണാവൂർ, ഷൈലജ ചാമകുഴി, പവിത്രൻ കരിന്തളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.