താലികെട്ടില്ല, സദ്യയുമില്ല; ബങ്കളത്ത് നടന്നത് മാതൃകാവിവാഹം
text_fieldsനീലേശ്വരം: കൊട്ടും കുരവയുമില്ല, നാലുകെട്ട് പന്തലില്ല, ആർഭാടസദ്യയില്ല, ചടങ്ങിന് മുഹൂർത്തമില്ല മണവാട്ടിയുടെ കഴുത്തിൽ ഒരുതരി പൊന്നില്ലാതെ താലികെട്ടില്ലാതെ ബങ്കളത്ത് നടന്നത് മാതൃകാവിവാഹം.
ആഡംബര വിവാഹങ്ങളും സ്ത്രീധനപീഡനങ്ങളും മരണങ്ങളും നടുക്കുന്ന വാർത്തകളാകുമ്പോൾ ഒരുതരി സ്വർണംപോലും അണിയാതെ വിവാഹം കഴിച്ച് മാതൃകയായിരിക്കുകയാണ് മാധ്യമപ്രവർത്തകൻ സേതു ബങ്കളത്തിെൻറയും എൻ. യമുനയുടെയും മകൾ അളക എസ്. യമുനയുടേത്.
നാടകപ്രവർത്തകനും എഴുത്തുകാരനുമായ പിലിക്കോട് എരവിലെ വി.വി. രമേശൻ - പരേതയായ ലത ദമ്പതികളുടെ മകൻ വിഷ്ണുവും അളകയും ബങ്കളം ഇ.എം.എസ് മന്ദിരത്തിൽ പുഷ്പഹാരമണിഞ്ഞാണ് വിവാഹിതരായത്. കോവിഡ് പ്രോേട്ടാകോൾ പ്രകാരമായിരുന്നു ലളിതമായ കല്യാണം.
അയൽവാസിയും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.എം നേതാവുമായ വി. പ്രകാശനും ഹോസ്ദുർഗ് സബ് കോടതിയിലെ അഡി. ഗവ. പ്ലീഡർ ആശാലതയും തമ്മിലുള്ള ആഡംബരമില്ലാത്ത വിവാഹമാണ് ഇത്തരം ഒരു കല്യാണത്തിന് പ്രേരണയായത്. ലളിതമായ വിവാഹച്ചടങ്ങിൽ 20 പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.