വഴി പുനഃസ്ഥാപിക്കാൻ ഉത്തരവ്
text_fieldsനീലേശ്വരം: 44 വർഷമായി തങ്ങൾ ഉപയോഗിച്ചുവരുന്ന വഴി കുഴിയുണ്ടാക്കി പൂർണമായും തടസ്സപ്പെടുത്തിയതായി കാണിച്ച് വിമുക്തഭടനും ഭാര്യയും സമർപ്പിച്ച പരാതിയിൽ വഴി നിലനിർത്താൻ കാഞ്ഞങ്ങാട് സബ് കലക്ടർ ഉത്തരവിട്ടു. നീലേശ്വരം നഗരസഭയിലെ നാലാം വാർഡിലെ ചീർമക്കാവിനടുത്തെ പാലാക്കാട്ട് വിമുക്തഭടനായ കെ. അമ്പാടിക്കുഞ്ഞി നടവഴിപോലുമില്ലാതെ തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സർക്കാർ ഉദ്യോഗസ്ഥയായ മരുമകൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ആർ.ഡി.ഒക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് ആർ.ഡി.ഒ വഴി പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. എന്നാൽ, മകന്റെ ഭാര്യ ഉത്തരവ് ലംഘിക്കുകയായിരുന്നു. തുടർന്നാണ് സബ് കലക്ടർക്ക് പരാതി നൽകിയത്. സബ് കലക്ടറുടെ ഉത്തരവ് മരുമകൾ അനുസരിക്കുകയും വഴി പുനഃസ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് വഴി തടസ്സപെടുത്തിയ വാർത്ത ജൂലൈ 25ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. അമ്പാടിക്കുഞ്ഞിയും ഭാര്യയും മകളും ഒരുഭാഗത്തും മകനും മകന്റെ ഭാര്യയും എതിർപക്ഷത്തുമായി വർഷങ്ങളായി വസ്തുതർക്കം നിലനിൽക്കുന്നുണ്ട്.
2023ൽ പ്രശ്നപരിഹാരത്തിനായി ഇദ്ദേഹം ആർ.ഡി.ഒയെ സമീപിച്ചതുപ്രകാരം 2023 ഒക്ടോബർ 30ന് പരാതിക്കാരനും ഭാര്യക്കും മരണംവരെ എതിർകക്ഷികൾ വഴി തടസപ്പെടുത്തരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലവിലുള്ളപ്പോഴാണ് വില്ലേജ് ഓഫിസ് ജീവനക്കാരിയായ മരുമകൾ കല്ല് ഇട്ട് റോഡ് പൂർണമായും തടഞ്ഞത്. ഇതുസംബന്ധിച്ച് 12ന് നീലേശ്വരം എസ്.എച്ച്.ഒക്കും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്കും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.