പടന്നക്കാട് സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ കേന്ദ്രം
text_fieldsനീലേശ്വരം: കാർഷിക കാലാവസ്ഥ വകുപ്പിൽ കാർഷിക അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിന് ജില്ലയിൽ സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആരംഭിച്ചു. കാലാവസ്ഥാ പ്രവചനം സൂക്ഷ്മമായതോതിൽ ഓരോ മൂന്ന് കിലോമീറ്ററിനുള്ളിൽ സാധ്യമാക്കൽ ലക്ഷ്യമിട്ടാണ് കാലാവസ്ഥാകേന്ദ്രം.
ജില്ലയിൽ പടന്നക്കാട് കാർഷിക കോളജ്, സ്റ്റേറ്റ് സീഡ് ഫാം, പുല്ലൂർ കശുമാവ് ഫാം, ആദൂർ എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലാണ് സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. കാലാവസ്ഥാപ്രവചനം സൂക്ഷ്മമായ തോതിൽ സാധ്യമാക്കുന്നതിന് സർക്കുലേഷൻ മോഡൽ പ്രവർത്തിപ്പിക്കുന്നതിനായി ഒരു സൂപ്പർ കമ്പ്യൂട്ടറും സ്ഥാപിച്ചിട്ടുണ്ട്. പടന്നക്കാട് കാർഷിക കോളജിൽ കാലാവസ്ഥകേന്ദ്രം നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കാർഷിക കോളജ് ഡീൻ ഡോ. ടി. സജിതാറാണി അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ ഡേറ്റാ സെന്റർ അഗ്രികൾച്ചറൽ ഓഫിസർ മിനി പി. ജോൺ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.