പാലക്കാട് ഡിവിഷനൽ മാനേജരും സംഘവും നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
text_fieldsനീലേശ്വരം: ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിന് മുമ്പുള്ള വാർഷിക പരിശോധനയുടെ ഭാഗമായി പാലക്കാട് ഡിവിഷനൽ മാനേജരും സംഘവും നീലേശ്വരത്തെത്തി. പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രഥമ പരിഗണനയിലുണ്ടെന്നും, നിലവിൽ വാണിജ്യ വിഭാഗം ജീവനക്കാരുടെ കുറവ് മൂലമാണ് കൗണ്ടർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി വൈകുന്നതെന്നും എൻ.ആർ.ഡി.സി ഭാരവാഹികളോട് അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലം നവീകരണമുൾപ്പടെ എൻ.ആർ.ഡി.സി നടത്തിയ പ്രവർത്തനങ്ങൾ മാതൃകപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഡി.ആർ.എമ്മിനെയും സംഘത്തെയും എൻ.ആർ.ഡി.സി പ്രസിഡൻറ് പി.വി. സുജിത് കുമാർ, സെക്രട്ടറി എൻ. സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇൻറർ സിറ്റി എക്സ്പ്രസ്, മദ്രാസ് മെയിൽ എന്നീ വണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. സി.എം. സുരേഷ്‌കുമാർ, കെ.എം. ഗോപാലകൃഷ്ണൻ, കെ. സംഗീത്, എം. ബാലകൃഷ്ണൻ, കെ. ദിനേശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.